Latest News

കയ്യാര കിഞ്ഞണ്ണ റൈ നൂറാം പിറന്നാളാഘോഷത്തില്‍ കവിതാകുടീരം

കാസര്‍കോട്: കര്‍ണാടക മഹാകവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ഡോ. കയ്യാര കിഞ്ഞണ്ണ റൈയുടെ നൂറാം പിറന്നാള്‍ ആഘോഷം തുടങ്ങി. കിഞ്ഞണ്ണ റൈയുടെ വീടായ ബദിയഡുക്ക പെര്‍ഡാല കവിതാകുടീരത്തിലാണ് ചടങ്ങ്.

ബദിയഡുക്ക പൗരാവലിയുടെയും കരാവലി സംസ്‌കൃതി പ്രതിഷ്ഠാനയുടെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ചു. ബദിയഡുക്ക ഗ്രാമപ്പഞ്ചായത്തിന്റെ മൈത്രി പുരസ്‌കാരം സമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടിന് സമാപനസമ്മേളനത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ പമ്പാ പുരസ്‌കാരം കര്‍ണാടക സംസ്‌കാരിക മന്ത്രി ഉമാശ്രീ സമ്മാനിക്കും. 

കര്‍ണാടക വനംമന്ത്രി ബി.രമാനന്ദ റൈ, കേരള തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. എം.കെ.മുനീര്‍, സംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്, പുത്തൂര്‍ എം.എല്‍.എ. ശകുന്തള ഷെട്ടി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.
ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കയ്യാര കിഞ്ഞണ്ണ റൈ മംഗലാപുരം കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. പെര്‍ഡാല നവജീവന ഹൈസ്‌കൂളില്‍ 32 വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-ല്‍ ദേശീയ അധ്യാപക അവാര്‍ഡ് നേടി. ഇരുപത് വര്‍ഷക്കാലം പത്രപ്രവര്‍ത്തകനായിരുന്നു. കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ കന്നടയില്‍ 41 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങള്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തി..
' ദുദിത്തവെ നന്ന ദേവറു' എന്നത് കിഞ്ഞണ്ണ റൈയുടെ ആത്മകഥയാണ്. മഹാകവി ഗോവിന്ദ പൈയെക്കുറിച്ച് മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേരള സര്‍ക്കാറാണ് പ്രസിദ്ധീകരിച്ചത്. 

ഉപനിഷത്തുകള്‍ കര്‍ണാടകയിലേക്ക് തര്‍ജമ ചെയ്തു. കന്നട നിഘണ്ടു എഡിറ്റ് ചെയ്തു. മംഗലാപുരം സര്‍വകലാശാല ഡോക്ടറേറ്റ് നല്കി ആദരിച്ചു. കര്‍ണാടകത്തിലെ വിവിധ സമിതികളില്‍ സുപ്രധാന മേല്‍നോട്ടം വഹിച്ച കിഞ്ഞണ്ണ റൈ കേരള സംഗീത നാടക അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു. പരേതയായ ഉന്നക്കെയാണ് ഭാര്യ. എട്ട് മക്കളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.