Latest News

നഷ്ടപ്പെട്ട കേള്‍വിശക്തി തിരിച്ചു ലഭിക്കാനായി ഉദാരമതികളുടെ സഹായം തേടി ആര്യ

പെരുമ്പള: നഷ്ടപ്പെട്ട കേള്‍വിശക്തി തിരിച്ചു ലഭിക്കാനുള്ള ചികിത്സയക്ക് ഒന്നരവയസുകാരിയുടെ കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. ചെമ്മനാട് പഞ്ചായത്തിലെ വയലാംകുഴിയിലെ സുധാകരന്‍-ലത ദമ്പതികളുടെ മകള്‍ ആര്യയുടെ കേള്‍വിശക്തിയാണ് 95 ശതമാനവും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. 

വിശദമായ പരിശോധന നടത്തിയതില്‍ രണ്ടര വയസിന് മുമ്പ് ഓപ്പറേഷന്‍ ചെയ്താല്‍ കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചു കിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ഓപ്പറേഷന് പത്തുലക്ഷം ചെലവ് വരും. ഓപ്പറേഷന് ശേഷം കോഴിക്കോട് ഇഎന്‍ടി വിദഗ്ദന്‍ ഡോ. മനോജിന്റെ ഹോസ്പിറ്റലില്‍ ആറുമാസം ചികിത്സ നടത്തേണ്ടതുണ്ട്. തുടര്‍ന്ന് പൂര്‍ണതിയിലേക്ക് എത്തിക്കാന്‍ ഉപകരണങ്ങളും മറ്റും ഘടിപ്പിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 

ഇത്രയും ഭാരിച്ച തുക ചെലവിട്ട് ചികിത്സിക്കാന്‍ കൂലിപണിക്കാരനായ സുധാകരന്റെ പാപ്പപ്പെട്ട കുടുംബത്തിന് സാധിക്കുന്നില്ല. പൂര്‍ണമായി കേള്‍വി ശക്തി തിരികെ ലഭിച്ച് ആര്യയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ മാനുഷിക പരിഗണനവെച്ച ഉദാരമതികളുടെ സഹായം തേടുകയാണ് ഈ നിര്‍ദ്ദന കുടുംബം.
നാട്ടുകാര്‍ ചികിത്സയ സഹായ സമിതി രൂപീകരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള അധ്യക്ഷയായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, വി രാജന്‍, ഷംസുദീന്‍ തെക്കില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആയിഷ സഹദുള്ള (ചെയര്‍മാന്‍), ടി നാരായണന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), എ നാരായണന്‍ നായര്‍ (ജനറല്‍ കണ്‍വീനര്‍), ഇ മനോജ്കുമാര്‍, ബി പ്രഭാകര അഗിത്തായ, എ ഭരതന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍). യൂണിയന്‍ ബാങ്ക് പൊയിനാച്ചി ശാഖയില്‍ സഹായ സമിതിയുടെ പേരില്‍ 626602010012575 അക്കൗണ്ട് ആരംഭിച്ചു. ഫോണ്‍: 9446027904.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.