Latest News

യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍: നാലാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട്

ബേക്കല്‍: പള്ളിക്കര കല്ലിങ്കാലില്‍ ബസ്സിറങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

പള്ളിക്കര തായല്‍ തൊട്ടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ മജീദിനെ (20) വധിക്കാന്‍ ശ്രമിച്ചകേസിലെ മുഖ്യപ്രതിയായ പള്ളിക്കര പെരിയ റോഡിലെ കെ എം ഹൗസില്‍ അന്തു എന്ന അബ്ദുള്‍ റഹ്മാനെയാണ്(26)ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. 

അന്തുവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ കേസിലെ നാലാം പ്രതിയായ കല്ലിങ്കാലിലെ സവാദിനെതിരെ(18) കോടതി അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ചു. 2013 മാര്‍ച്ച് 4നാണ് കേസിനാസ്പദമായ സംഭവം. 

അബ്ദുള്‍ മജീദും സുഹൃത്ത് തൊട്ടിയിലെ റാഷിദും അന്ന് ഉച്ചക്ക് 12 മണിക്ക് എരോല്‍ പാലസില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം ബസ്സില്‍ കയറി കല്ലിങ്കാലിലെത്തുകയും ഇരുവരും തൊട്ടിറോഡിലൂടെ നടന്നുപോവുകയും ചെയ്യുമ്പോഴാണ് അക്രമമുണ്ടായത്. 

ബൈക്കുകളില്‍ എത്തിയ സംഘം അബ്ദുള്‍ മജീദിനെ തടഞ്ഞ് നിര്‍ത്തുകയും ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയുമായിരുന്നു. സംഘത്തില്‍പ്പെട്ട ഒരു യുവാവും അബ്ദുള്‍ മജിദും തമ്മില്‍ നേരത്തെ യുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് അക്രമം നടത്തിയത്. സംഭവത്തില്‍ അബ്ദുള്‍ റഹ്മാനും സവാദും ഉള്‍പ്പടെ അഞ്ച്‌പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റുചെയ്യുകയും റിമാന്റിലായിരുന്ന ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.