ഉദുമ: അമ്പങ്ങാട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ 20-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന ഘോഷയാത്ര തച്ചങ്ങാടുനിന്നും ആരംഭിച്ച് ക്ലബ്ബ് പരിസരത്ത് സമാപിച്ചു.
ഉദ്ഘാടന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. അനൂപ് ചന്ദ്രന്‍, ബിജുകുട്ടന്‍, ജോസഫ് വില്‍സണ്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു വിജയികള്‍ക്കും കേരളോത്സവ വിജയികള്‍ക്കും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉപഹാരം വിതരണം ചെയ്തു.
എം കരുണാകരന്‍, എം ഗൗരിക്കുട്ടി, പി പത്മിനി, കെ പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടക സമതി ജനറല്‍ കണ്‍വീനര്‍ ഏ വി ശിവപ്രസാദ് സ്വാഗതവും ഗിരീശന്‍ കീക്കാനം നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ് രമ്യ രമേശ്, ജെ ആര്‍ ദീപക് എന്നിവര്‍ നയച്ച ഗാനമേളയും അരങ്ങേറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News





No comments:
Post a Comment