Latest News

ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് ഓഫീസില്‍ കവര്‍ച്ച

കാഞ്ഞങ്ങാട്: കാലവര്‍ഷം തുടങ്ങിയതോടെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചകളും വ്യാപകമാകുന്നു. കാഞ്ഞങ്ങാട് അശോകമഹല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ച രാത്രി കവര്‍ച്ച നടന്നു. 

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഓഫീസ്. പിറകുവശത്തെ വാതിലിന്റെ ലോക്ക് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറക്കുകയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന അര ലക്ഷത്തോളം രൂപ കവര്‍ന്നെടുക്കുകയും ചെയ്തു. 

രാത്രി ശക്തമായ മഴയുള്ള നേരത്താണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. 55,699 രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് കവര്‍ച്ച നടന്ന ഇന്‍ഷൂറന്‍സ് ഓഫീസിലെത്തി അ ന്വേഷണം നടത്തി. ബ്രാഞ്ച് മാനേജര്‍ കീക്കാനം സ്വദേശി കൃ ഷ്ണന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.