Latest News

വൈദ്യുതി പ്രതിസന്ധി വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്

കാസര്‍കോട്: വൈദ്യുതി വകുപ്പ് അധികൃതരുടെ കുറ്റകരമായ അനാസ്ഥ കാരണം വൈദ്യുതി ഉപഭോക്താക്കള്‍ മാസങ്ങളായി ദുരിതം അനുഭവിക്കുകയാണ്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാത്ത ഒരു ദിവസം പോലുമില്ല. എന്നിട്ടും പ്രശ്‌നം പരിഹരിക്കുവാന്‍ വൈദ്യുതി വകുപ്പ് മേധാവികള്‍ക്കോ ജില്ലാ ഭരണക്കൂടത്തിനോ കഴിഞ്ഞിട്ടില്ല.

വ്യാപാര വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും ലക്ഷങ്ങളുടെ നഷ്ടമാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ് ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാല്‍ കാസര്‍കോട് പ്രദേശത്തെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പറഞ്ഞ് ഒരാഴ്ചയോളം ജനങ്ങളെ തീ കുണ്ഠത്തില്‍ നിര്‍ത്തിയ അധികൃതര്‍ക്ക് ട്രാന്‍സ് ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചിട്ട ശേഷം ഉണ്ടായിട്ടുളള വൈദ്യുതി പ്രശ്‌നം എന്താണെന്ന് പോലും ഉപഭോക്താക്കളെ അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ല.
നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ അനുഭവപ്പെട്ടുവരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാത്ത പക്ഷം കടയടപ്പ് ഉള്‍പ്പെടെയുളള ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
കാസര്‍കോട് നഗരത്തില്‍ അനുഭവപ്പെട്ടുവരുന്ന ചില്ലറ നാണയക്ഷാമം പരിഹരിക്കണമെന്ന് യോഗം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചില തീവണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയ നടപടിയില്‍ യോഗം പ്രതിഷേധിക്കുകയും കാസര്‍കോടിനോടുളള റെയില്‍വേയുടെ അവഗണനക്കെതിരെ റെയില്‍വേ മന്ത്രിക്ക് നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ.നാഗേഷ് ഷെട്ടി, അഷ്‌റഫ് സുല്‍സണ്‍, ബഷീര്‍ കല്ലങ്കാടി, ഹമീദ് അരമന, ബാലകൃഷ്ണ ഷെട്ടി, റൗഫ് പളളിക്കാല്‍, ശശിധരന്‍ ജി.എസ്, ടി.എ ഇല്ല്യാസ്, മാഹിന്‍ കോളിക്കര, എ.എ അസീസ് എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.