Latest News

പ്രണയബന്ധം മറച്ച്‌ വെച്ച്‌ വിവാഹ നിശ്ചയം: പുല്ലൂര്‍ സ്വദേശിയായ ജവാന്‍ ഉള്‍പ്പടെ മൂന്ന്‌ പേര്‍ക്കെതിരെ കേസ്‌

ബദിയടുക്ക: മറ്റൊരു യുവതിയുമായുള്ള പ്രണയ ബന്ധം മറച്ചുവെച്ച്‌ വിവാഹനിശ്ചയം നടത്തിയ പുല്ലൂര്‍ സ്വദേശിയായ ജവാനും ബന്ധുക്കള്‍ക്കുമെതിരെ പ്രതിശ്രുത വധു കോടതിയില്‍ ഹരജി നല്‍കി.

ബദിയടുക്ക പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കുമ്പടാജെ അര്‍ത്തിപ്പള്ളത്തെ 23 കാരിയാണ്‌ ജവാനായ പുല്ലൂരിലെ ബിജു(31), സഹോദരന്‍ മുരളീധരന്‍, അമ്മാവന്‍ ശിവന്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹരജി നല്‍കിയത്‌. ഹരജി സ്വീകരിച്ച കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇവര്‍ക്കെതിരെ ബദിയടുക്ക പോലീസ്‌ കേസെടുത്തു.
ബിജുവിന്റെയും അര്‍ത്തിപ്പള്ള യുവതിയുടെയും വിവാഹ നിശ്‌ചയം 2014 ഫെബ്രുവരി 5 ന്‌ നടന്നിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്‌. പിന്നീട്‌ യുവതിയുടെ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോള്‍ ബിജു മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്ന്‌ വിവരം ലഭിച്ചു. 

ഇക്കാര്യം വിവാഹ നിശ്ചയത്തിന്‌ മുമ്പ്‌ ബിജു അറിയിച്ചില്ലെന്ന കാരണത്താല്‍ യുവതിയും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്നാണ്‌ വിശ്വാസ വഞ്ചന കാണിച്ചുവെന്നാരോപിച്ച്‌ ബിജുവിനും ബന്ധുക്കള്‍ക്കുമെതിരെ യുവതി കോടതിയെ സമീപിച്ചത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.