Latest News

ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നീലേശ്വരം: ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ച കേസില്‍ സി പി എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു.
നീലേശ്വരം ചാത്തമത്തെ ടി പ്രസാദിനെയാണ് (36) നീലേശ്വരം പോലീസ് അറസ്റ്റുചെയ്തത്.
ബി ജെ പി പ്രവര്‍ത്തകനായ ചാത്തമത്ത് കണ്ടത്തില്‍ ഹൗസിലെ ടി ടി സാഗറിന്റെ ബൈക്ക് കത്തിച്ച കേസില്‍ പ്രതികളില്‍ ഒരാളാണ് പ്രസാദ്. 2014 മെയ് 28 ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സാഗറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ലഡുവിതരണം നടത്തുകയും ചെയ്തിരുന്നു.
ഇതിലുള്ള വിരോധം കാരണം പ്രസാദിന്റെ നേതൃത്വത്തിലുള്ള മൂന്നോളം സി പി എം പ്രവര്‍ത്തകര്‍ സാഗറിന്റെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 എഫ്- 8820 നമ്പര്‍ ബൈക്ക് തീവെച്ച് നശിപ്പിച്ചുവെന്നാണ് കേസ്.
സാഗറും സഹോദരിയും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ബൈക്ക് അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
സാഗറിന്റെ പരാതി പ്രകാരം മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രസാദിന് തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ജാമ്യം അനുവദിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.