Latest News

ഷംസീനയുടെ ആത്മഹത്യ: ബുധനാഴ്ച കോളേജിലേക്ക് ബഹുജനമാര്‍ച്ച്‌

ഉദുമ: മൊബൈല്‍ മോഷണം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ഉദുമ പാക്യാര ബദരിയ നഗറിലെ സക്കീറിന്റെ മകളും കരിപ്പോടി ഗ്രീന്‍വുഡ്‌സ് വുമന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്ന ഷംസീനയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമരസമിതി ബുധനാഴ്ച കോളേജ് ആസ്ഥാനത്തേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. 

കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മാര്‍ച്ച് രാവിലെ 9.30ന് ആരംഭിക്കും. സഹപാഠിയുടെ മൊബൈല്‍ കാണാതായതിന്റെ പേരില്‍ ഷംസീനക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യചെയ്തതെന്നാണ് നാട്ടുകാരും ഷംസീനയുടെ വീട്ടുകാരും വിശ്വസിക്കുന്നത്.

ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നിശ്ചലമായിരിക്കുകയാണെന്ന് പ്രക്ഷോഭ സമിതി ചെയര്‍മാന്‍ കെ.വി രാജേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ടി.വി വേണുഗോപാലന്‍ എന്നിവര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.