Latest News

ഭര്‍തൃസഹോദരന്റെ കുത്തേറ്റ് യുവതി മരിച്ചു

കയ്പമംഗലം: കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഭര്‍തൃസഹോദരന്റെ കുത്തേറ്റ് യുവതി മരിച്ചു. കയ്പമംഗലം കാളമുറി കിഴക്ക് പള്ളിപ്പറമ്പില്‍ ഇസ്ഹാഖലിയുടെ ഭാര്യ ജാസ്മിന്‍ (38) ആണ് മരിച്ചത്. കവിളില്‍ കുത്തേറ്റ മകന്‍ അംജത്ഖാന്‍ (21) ആസ്​പത്രിയിലാണ്.

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഇസ്ഹാഖലി വിദേശത്താണ്. ജാസ്മിന്റെ ആദ്യവിവാഹത്തിലുള്ള മകനാണ് അംജത്ഖാന്‍. കാളമുറിയിലെ തറവാട്ടുവീടിനോട് ചേര്‍ന്ന പറമ്പിലെ പുരയിടത്തിലാണ് ജാസ്മിന്‍ താമസിക്കുന്നത്. രാവിലെ തറവാട്ടുപറമ്പിന്റെ അതിര്‍ത്തിയില്‍ വേലികെട്ടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വാക്കേറ്റവും സംഘട്ടനവുമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തറവാട്ടുവീട്ടില്‍ താമസിക്കുന്ന ഇസ്ഹാഖലിയുടെ സഹോദരന്‍ ഇസ്മയില്‍ വേലികെട്ടാന്‍ ശ്രമിച്ചത് ജാസ്മിനും മകന്‍ അംജതും തടയാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. 

പിടിവലിയിലാണ് ജാസ്മിനും അംജതിനും കുത്തേറ്റത്. വയറ്റിലും കക്ഷത്തിലുമായി മൂന്ന് കുത്തേറ്റ ജാസ്മിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും വൈകീട്ട് നാലുമണിയോടെ മരിച്ചു. ഇസ്മയില്‍ ഒളിവിലാണെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മോഡേണ്‍ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഖബറടക്കും. ഹിബ മകളാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.