Latest News

എരോലിലെ അക്രമം: ഇമാമും വിദ്യാര്‍ത്ഥിയുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഉദുമ: എരോലില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

എരോല്‍ ജുമാമസ്ജിദിന് സമീപത്തെ അബ്ദുല്‍ നാസറിനെ അക്രമിച്ച കേസില്‍ ദുബൈ റാശിദിയ്യ ഷൈബാലി മസ്ജിദ് ഇമാം ഏരോല്‍ ജുമാമസ്ജിദ് റോഡിലെ ഉവൈസ് മന്‍സിലിലെ കെ.എം അബൂബക്കര്‍ മുസ്ലിയാരെയും നാസറിന്റെ സുഹൃത്ത് മൂസയുടെ കാര്‍ തകര്‍ത്ത കേസില്‍ അബൂബക്കര്‍ മുസ്‌ല്യാരുടെ മകനായ വിദ്യാര്‍ത്ഥിയെയുമാണ് അറസ്റ്റ് ചെയ്തത്.

അബൂബക്കര്‍ മുസ്‌ല്യാരെ പളളിയില്‍ നിന്നും വരുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ച കേസില്‍ അബ്ദുല്‍ നാസറിനെയും അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വിസ സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.