ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിനു വടക്കുള്ള ആര്‍.എസ്.പി. ജില്ലാ കമ്മിറ്റി ഓഫീസ് വ്യാഴാഴ്ച രാത്രി അജ്ഞാതര്‍ ആക്രമിച്ചു. പിന്നിലെയും വടക്കുഭാഗത്തെയും ജനല്‍ പാളികള്‍ തകര്‍ത്ത അക്രമികള്‍ ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ലെനിനിന്റെ അര്‍ദ്ധകായ പ്രതിമ ഇളക്കി തറയിലെറിഞ്ഞു. രാത്രി ഒന്നരയോടെയാണ് അക്രമം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഓഫീസില്‍ രാത്രിയില്‍ ആരും ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ വഴിപോക്കരാണ് പ്രതിമ നിലത്തു കിടക്കുന്നതും ജനല്‍പാളികള്‍ തകര്‍ന്നതും കണ്ടത്. അവര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. സി. ഐ . ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ആര്‍.എസ്.പി. നേതാക്കളും വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്.
ആര്‍.എസ്.പി ഇടതുമുന്നണി വിടുകയും യു.ഡി.എഫിന്റെ ഭാഗമായി കൊല്ലത്ത് വിജയിക്കുകയും ചെയ്തതിനു പിന്നാലെ നടക്കുന്ന രണ്ടാമത്ത അക്രമ സംഭവമാണിത്. പാര്‍ട്ടി നേതാവും കൊല്ലം എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്റെ കൊല്ലത്തെ വീട്ടില്‍ കഴിഞ്ഞദിവസമാണ് ആക്രമണമുണ്ടായത്. പാര്‍ലമെന്റില്‍ എം.പിമാരുടെ സത്യപ്രതിജ്ഞയ്ക്ക് പ്രേമചന്ദ്രന്‍ കുടുംബസമേതം ഡല്‍ഹിയില്‍ പോയ സമയത്തായിരുന്നു വീടിനുനേരെ അക്രമം നടന്നത്. സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് ആലപ്പുഴയില്‍ പാര്‍ട്ടി ഒഫീസിനുനേരെ വീണ്ടും ആക്രമണം ഉണ്ടായത്.
ആര്‍.എസ്.പി ഇടതുമുന്നണി വിട്ടശേഷം ഇടതുനേതാക്കളും ആര്‍.എസ്.പി നേതാക്കളും തമ്മിലുള്ള വാക്‌പോര് രൂക്ഷമാണ്. കഴിഞ്ഞദിവസം ആര്‍.എസ്.പി ലയന സമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ ഇടതുനേതാക്കള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ ഉന്നയിച്ച പരമാര്‍ശം വ്യാപകമായ പ്രതിഷേധത്തിനും വഴിവച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Alappuzha, RSP, Office, Attack.

No comments:
Post a Comment