Latest News

ആലപ്പുഴയില്‍ കലി തുള്ളി നില്‍ക്കുന്ന കടലില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളുടെ ചാകര

ആലപ്പുഴ:കാലവര്‍ഷം കനത്തതോടെ കലി തുള്ളിനില്‍ക്കുന്ന കടലില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കരയ്ക്കടിയുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ കടപ്പുറത്താണ് ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കരയ്ക്കടിയുന്നത്.

പാദസരം, കമ്മല്‍, ചെയിന്‍ തുടങ്ങി എല്ലാത്തരം സ്വര്‍ണാഭരണങ്ങളും പലര്‍ക്കും കിട്ടിയതായാണ് വിവരം. കടപ്പുറത്ത് പലപ്പോഴായി കുളിക്കാനിറങ്ങിയ സഞ്ചാരികളുടെ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളാണ് ഇപ്പോള്‍ കടലമ്മ തിരിച്ചു നല്‍കുന്നതത്രേ.

മുന്നുപവന്‍ സ്വര്‍ണാഭരണം ലഭിച്ചവര്‍വരെ ഉണ്ടെന്ന വാര്‍ത്ത പരന്നതോടെ നിരവധിപേര്‍ കടപ്പുറത്ത് തിരച്ചിലിനുമെത്തി. കടപ്പുറത്തെ സ്വര്‍ണക്കൊയ്ത്തിനെക്കുറിച്ച് പുതുതായി തുടങ്ങിയ ബീച്ചിലെ എയ്ഡ് പോസ്റ്റ് പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആര്‍ക്കും പരാതിയൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Alappuzha, sea, Gold.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.