കാഞ്ഞങ്ങാട്: സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്നിറങ്ങിയ പതിനേഴുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്ന സാബിത്തിനെയാണ് മെയ് 31 മുതല്‍ കാണാതായത്. 31 ന് രാവിലെ 10 മണിയോടെ സുഹൃത്തായ നീലേശ്വരം തൈക്കടപ്പുറത്തെ സാദിക്കിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സാബിത്ത് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ സാബിത്ത് വീട്ടില്‍ തിരിച്ചെത്തിയില്ല.

സാദിക്കിന്റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. സാബിത്തിന്റെ മറ്റ് സുഹൃത്തുക്കളുടെ വീടുകളിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
പത്താംതരം പഠനത്തിന് ശേഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ സാബിത്ത് പരീക്ഷയില്‍ പാസാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സാബിത്തിന്റെ തിരോധാനത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പിതാവ് എ എം മൊയ്തുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment