Latest News

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ്‌ഷെഡിങ് 45 മിനിറ്റാക്കി

തിരുവനന്തപുരം: കായംകുളം നിലയത്തിലെ ഒരു യൂണിറ്റ് തകരാറിലായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. ഇതേത്തുടര്‍ന്ന് ലോഡ് ഷെഡിങ് സമയം അരമണിക്കൂറായിരുന്നത് 45 മിനിറ്റായി വര്‍ദ്ധിപ്പിച്ചു. വൈകിട്ട് 6.45 നും 11.30 നും ഇടയിലായിരിക്കും മുക്കാല്‍ മണിക്കൂര്‍ വൈദ്യുതി മുടക്കം.

രാമഗുണ്ടം, കൂടംകുളം നിലയങ്ങളിലെ തകരാറിനെത്തുടര്‍ന്ന് വൈദ്യുതി കിട്ടാതായതോടെയാണ് അരമണിക്കൂര്‍ വീതം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നത്. കായംകുളം നിലയത്തിലെ തകരാര്‍ കൂടിയായതോടെ ചൊവ്വാഴ്ച രാത്രി പലയിടങ്ങളിലും അപ്രഖ്യാപിതമായി ഒരു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയിരുന്നു. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ ലോഡ്‌ഷെഡിങ് പിന്‍വലിക്കാനാകുമെന്നാണ് കരുതുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Power cut, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.