Latest News

ഛത്തീസ്ഗഢ് ഗവർണർ രാജിവെച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ശേഖറിന്റെ രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി, നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ എന്നിവര്‍ രാജിവെച്ചിരുന്നു. അതേസമയം, കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ്, അസ്സം ഗവര്‍ണര്‍ ജെ.ബി പട്‌നായിക് എന്നിവര്‍ രാജിവെച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ചു. ആവശ്യപ്പെടാതെ രാജിവെയ്‌ക്കേണ്ടതില്ലല്ലോ-എന്നാണ് കര്‍ണാടക ഗവര്‍ണര്‍ പ്രതികരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Governor.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.