Latest News

യു.പിയിൽ അപൂർവ്വ പ്രണയസാഫല്യം; ക്ഷേത്രത്തിൽ വച്ച് മുസ്ലീം മതാചാര പ്രകാരം വിവാഹം

യു.പി: പ്രണയ വിവാഹങ്ങള്‍ക്ക് മതം പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മതത്തിന്റെയുമൊക്കെ താത്പര്യങ്ങളെ അതിജീവിച്ച് വിവാഹിതരാകുക എന്നതും ഏറെ ശ്രമകരം. എന്നാലിതാ യു.പിയിലെ ഇതാഹില്‍ നടന്ന ഒരു മിശ്രവിവാഹം മതസൗഹാര്‍ദ്ദത്തിന്റെ കൂടി ഉത്തമോദോഹരണമായി. ഇതാഹിത് സ്വദേശികളായ മുസ്ലീം യുവാവും ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം മതാചാര പ്രകാരം വിവാഹിതരായി അതും ഇതാഹിലെ അവാഗഡിലുള്ള സായ് ക്ഷേത്രത്തില്‍ വച്ച്.

ഇവിടുത്തെ ഒരു പ്രാദേശിക ദിനപ്പത്രം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ; കമിതാക്കളായ അസാനും ആരതിയും വീട്ടുകാരുടെ എതിര്‍പ്പിന് അവഗണിച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചു. വീട്ടുകാര്‍ തങ്ങളുടെ ഇംഗിതം മാനിക്കാതെ വന്നപ്പോള്‍ ഇരുവരും വീടു വിട്ട് ഓടിപ്പോയി. ഇതിനിടെ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

ഒടുവില്‍ അവാഗഡിലുള്ള സായ് ക്ഷേത്രത്തില്‍ വച്ച് ഇരുവരെയും പൊലീസ് കണ്ടെത്തുകയും ചെയ്തു. തുടക്കത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹം എതിര്‍ത്തെങ്കിലും ഒടുവില്‍ അനുരഞ്ജനത്തിനു വഴങ്ങുകയായിരുന്നു. പിന്നീട് ഇരു കുടുംബങ്ങളുടെയും അനുഗ്രഹാശിസുകളോടെ സായ് ക്ഷേത്രത്തില്‍ വച്ച് ഒരു ഖാസി (മുസ്ലീം മതപണ്ഡിതന്‍)? തന്നെ അസാന്റെയും ആരതിയുടെയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചു.

എന്തായാലും മതസൗഹാര്‍ദ്ദത്തിലൂന്നിയുള്ള അസാന്റെയും ആരതിയുടെയും വിവാഹം ഏവരുടെയും ശ്രദ്ധയാകര്‍ശിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, UP, Marriage, Temple.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.