ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള ക്രൂരത തുടരുന്നു. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പതിനഞ്ചുകാരിയുടെ മൃതശരീരം കണ്ടെത്തിയത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ്. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മൊഴി നല്‍കി. മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്ന രമേശ് എന്നൊരാളെ സംശയമുണ്ടെന്നും അച്ഛന്‍ പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി.
ഒന്നരമാസത്തിനിടെ യുപിയില്‍ ആറിലധികം സ്ത്രീപീഡന - കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബദായൂം ജില്ലയില്‍ മെയ് 27-ന് പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം മാവില്‍ കെട്ടിത്തൂക്കിയിരുന്നു. ജനരോഷത്തെത്തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍ .
ജൂണ്‍ 2-ന് ബറേലി ജില്ലയിലെ അയത്പ്പുര ഗ്രാമത്തില്‍ 22 -കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശരീരമാസകലം മുറിവുകളുമായി നെല്‍പ്പാടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാവാത്തവിധം മൃതദേഹം വികൃതമായിരുന്നു. ഇതുകൂടാതെ മറ്റുചില സമാന സംഭവങ്ങളും സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment