ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചൊവ്വാഴ്ച രാവിലെ 7.20 ന് ആയിരുന്നു അന്ത്യം.
ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുംവഴി രാവിലെ 6.20 നാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. കാറില്‍ മറ്റൊരുവാഹനം ഇടിച്ചു. പിന്‍സീറ്റില്‍ അദ്ദേഹം ഇരുന്ന ഭാഗത്തുതന്നെയാണ് വാഹനം ഇടിച്ചത്. ഡ്രൈവറും സഹായിയും ചേര്‍ന്നാണ് അദ്ദേഹത്തെ എയിംസില്‍ എത്തിച്ചത്.
ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ ശ്വാസോഛ്വാസവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രത്യേക മെഡിക്കല്‍ സംഘം ഏറെനേരം ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ മുറിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം സഞ്ചരിച്ച മറ്റാര്‍ക്കും കാര്യമായ പരിക്കില്ല.
അപകട വിവരമറിഞ്ഞ് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനും ആസ്പത്രിയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് മുണ്ടെയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മൃതദേഹം ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം ജന്മദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ചയാവും സംസ്‌കാരം.
മഹാരാഷ്ട്രയിലെ കര്‍ഷക കുടുംബത്തില്‍ 1949 ഡിസംബര്‍ 12 നാണ് മുണ്ടെയുടെ ജനനം. അന്തരിച്ച മുതിര്‍ന്ന ബി ജെ പി നേതാവ് പ്രമോദ് മഹാജനൊപ്പമാണ് രാഷ്ട്രീയത്തില്‍ എത്തിയത്. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. 1992 നും 95 നും മധ്യേ മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 95 മുതല്‍ 99 വരെ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി ആയിരുന്നു. 2009 ലും 2014 ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രമോദ് മഹാജന്റെ സഹോദരി പ്രാധാന്യയാണ് മുണ്ടെയുടെ ഭാര്യ. നിയമസഭാംഗമായ പങ്കജ, പ്രീതം (ഡോക്ടര്‍), യശശ്രീ (നിയമവിദ്യാര്‍ത്ഥിനി) എന്നിവരാണ് മക്കള്‍ .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gopinath Munde, Accident, Obituary.

No comments:
Post a Comment