മംഗലാപുരം: പതിനഞ്ചു കാരിയായ മകളെ മാനഭംഗം ചെയ്ത കേസില്‍ പിതാവ് അറസറ്റിലായി. മുള്‍ക്കിയിലെ വിട്ടല്‍ (44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസം മുമ്പാണ് ഇയാള്‍ മകളെ മാനഭംഗം ചെയ്തത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുട്ടി ആരെയും അറിയിച്ചില്ല. കഴിഞ്ഞദിവസം പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വീണ്ടും പീഡിപ്പിച്ചു.
ഭാര്യമാര്‍ക്ക് മദ്യം കൊടുത്ത് മയക്കിയാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുത്. എന്നാല്‍ കഴിഞ്ഞദിവസം സംഭവത്തിന്റെ പേരില്‍ വീട്ടില്‍ ബഹളം നടന്നപ്പോള്‍ അടുത്ത ബന്ധുവിനോട് കുട്ടി കാര്യം അറിയിക്കുകയായിരുന്നു. ബന്ധു പിന്നീട് പോലിസില്‍ അറിയിച്ചതോടെ പിതാവിനെ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Father, Manglore, Police, Arrested.


No comments:
Post a Comment