കോട്ടയം: അഭിഭാഷകയാണെന്ന് തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ചശേഷം സ്വര്‍ണവും പണവുമായി ആദ്യദിവസം തന്നെ വധു മുങ്ങിയതായി പരാതി. കുഴിമറ്റം വെള്ളൂത്തുരുത്തി പറപ്പാറപറമ്പില്‍ പി.എന്‍. ശശീന്ദ്രന്‍നായരാണ് (47) ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്.
ശശീന്ദ്രന്‍ നായര്‍ വധുവിനെ ആവശ്യമുണ്ടെന്ന് പത്രത്തിലൂടെ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് ഏറണാകുളം സ്വദേശിനിയായ ശാലിനിക്കുവേണ്ടി ബന്ധുക്കള്‍ വിവാഹാലോചന നടത്തി. നേരത്തെ വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവ് അപകടത്തില്‍ മരിച്ചെന്നുമായിരുന്നു ശശീന്ദ്രനോടു പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്നു ആലോചന വേണ്ടെന്നു ശശീന്ദ്രന്‍ തീരുമാനിക്കുകയും ചെയ്തു.
പിന്നീട് യുവതി നേരിട്ട് വിളിച്ച് വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് ശശീന്ദ്രന്‍ വിവാഹാലോചനയുമായി മുന്നോട്ടു പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.30ന് അമ്പതോളം പേരുടെ സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹവും നടന്നു. സാരിയും അഞ്ചു പവന്റെ മാലയും ഉള്‍പ്പെടെ ശശീന്ദ്രന്‍ ശാലിനിക്കു നല്‍കി.
വിവാഹദിവസം വൈകിട്ട് ഇരുവരും ആലപ്പുഴ ബീച്ചില്‍ പോയിരുന്നു. വീട്ടിലേക്ക് മടങ്ങാനിരിക്കെ ആലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ഒരു കേസിന്റെ ഫയല്‍ എടുക്കണമെന്നു പറഞ്ഞു ഓട്ടോയില്‍ പോയ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാതായതോടെ ആലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയശേഷം മടങ്ങി വീട്ടിലെത്തിയപ്പോഴാണു പെട്ടിയിലുണ്ടായിരുന്ന 50,000 രൂപ മോഷ്ടിച്ചതായി ശശീന്ദ്രന്‍ കണ്ടെത്തിയത്. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Marriage, Robbery, Complaint.

No comments:
Post a Comment