ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടികളുടെ കുടുംബം ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനം വിടാനൊരുങ്ങുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ യു.പി.യില്‍നിന്ന് താമസം മാറുകയാണെന്ന് പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ പറഞ്ഞു.
കൂട്ടമാനഭംഗക്കേസ് പുറംലോകമറിഞ്ഞതോടെ ആരോപണ വിധേയരായവരുടെ ആളുകളില്‍നിന്ന് ഭീഷണി പതിവാണ്. ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇതിനിടെ, സംഭവം അന്വേഷിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകസംഘം രൂപവ്തകരിച്ചു. കേസ് സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ഉജാനി മേഖലയുടെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലംഗ സംഘം അന്വേഷണം ആരംഭിച്ചതായി ജില്ലാ സീനിയര്‍ പോലീസ് മേധാവി അതുല്‍കുമാര്‍ സക്‌സേന പറഞ്ഞു.
ഇതുവരെ ലോക്കല്‍പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവര്‍ പ്രത്യേക സംഘത്തിന് കൈമാറി. കൊലപാതകം നടന്ന ഗ്രാമത്തിലെത്തി വെള്ളിയാഴ്ച അന്വേഷണ സംഘം തെളിവെടുത്തു. ആരോപണവിധേയരായവരുടെ വീടുകളില്‍ പരിശോധനയും നടത്തി. കേസില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണവും നടക്കുന്നുണ്ട്. ജനരോഷമുയര്‍ന്നതോടെ പ്രതികളായ രണ്ട് പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ഇവരുടെ സംരക്ഷണത്തിന് 12 പോലീസുകാരെയും നിയോഗിച്ചു. എന്നിട്ടും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നാടുവിടാനുള്ള തീരുമാനമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മെയ് 27-നാണ് പതിനാലും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്ത് കൊന്ന് മാവില്‍ കെട്ടിത്തൂക്കിയത്.
ഇതിനിടെ, സംഭവം അന്വേഷിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകസംഘം രൂപവ്തകരിച്ചു. കേസ് സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ഉജാനി മേഖലയുടെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലംഗ സംഘം അന്വേഷണം ആരംഭിച്ചതായി ജില്ലാ സീനിയര്‍ പോലീസ് മേധാവി അതുല്‍കുമാര്‍ സക്‌സേന പറഞ്ഞു.
ഇതുവരെ ലോക്കല്‍പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവര്‍ പ്രത്യേക സംഘത്തിന് കൈമാറി. കൊലപാതകം നടന്ന ഗ്രാമത്തിലെത്തി വെള്ളിയാഴ്ച അന്വേഷണ സംഘം തെളിവെടുത്തു. ആരോപണവിധേയരായവരുടെ വീടുകളില്‍ പരിശോധനയും നടത്തി. കേസില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണവും നടക്കുന്നുണ്ട്. ജനരോഷമുയര്‍ന്നതോടെ പ്രതികളായ രണ്ട് പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, UP, Police.

No comments:
Post a Comment