Latest News

അമ്മപ്പാമ്പിനെ കൂട്ടിരുത്തി അബ്ബാസ് വിരിയിച്ചത് പതിനേഴ് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ..

വളാഞ്ചേരി: വിഷചികിത്സകനും പാമ്പുപിടിത്തക്കാരനുമായ കൈപ്പുറം അയനിക്കാട്ടുതൊടി അബ്ബാസ് വിരിയിച്ചെടുത്തത് പതിനേഴ് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ..ഒരെണ്ണംപോലും ചത്തുപോകാതെ എല്ലാം അബ്ബാസിന്റെ തിരുവേഗപ്പുറ കൈപ്പുറത്തെ വീട്ടിലെ ചില്ലുകൂട്ടില്‍ ഇഴയുമ്പോള്‍ അവയ്ക്ക് കാവലമ്മയായി തള്ള മൂര്‍ഖന്‍ പാമ്പുമുണ്ട്.

രണ്ടുമാസം മുമ്പാണ് വട്ടംകുളം കുമരനെല്ലൂരിലെ തെക്കേതില്‍ ശ്രീധരന്റെ വീട്ടില്‍നിന്ന് ഏകദേശം പത്തുവയസ്സുള്ള മൂര്‍ഖനെ അബ്ബാസ് പിടിച്ചത്. ശ്രീധരന്റെ അടുക്കളയില്‍നിന്നായിരുന്നു ഇതിനെ പിടികൂടിയത്. മുട്ടയിടാന്‍ പാകമായ പാമ്പിനെയാണ് കിട്ടിയതെന്ന് മനസ്സിലാക്കിയ അബ്ബാസ് വീട്ടില്‍ ഒരു ചില്ലുകൂട്ടില്‍ അതിനെ പാര്‍പ്പിച്ചു. രണ്ടാംദിവസംതന്നെ പാമ്പ് മുട്ടയുമിട്ടു. 

മുട്ടയിടാനാണ് പാമ്പ് ശ്രീധരന്റെ വീട്ടില്‍ കയറിയതെന്നാണ് അബ്ബാസ് പറയുന്നത്. ഏതായാലും അറുപത്തിരണ്ടാം ദിവസം പാമ്പിന്റെ എല്ലാ മുട്ടകളും വിരിഞ്ഞ് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ പുറത്തുചാടി. മൂര്‍ഖനും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. പ്രകൃതിയില്‍നിന്നുള്ള ഭക്ഷണം കഴിക്കേണ്ടതിനാല്‍ തള്ളയെയും കുഞ്ഞുങ്ങളെയും ചൊവ്വാഴ്ചതന്നെ കാട്ടിലേക്കയക്കാനാണ് അബ്ബാസിന്റെ തീരുമാനം. ഇതിനായി ഷൊറണൂരിലെ വനംവകുപ്പധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഇതിനുമുമ്പും അബ്ബാസ് പാമ്പുകളുടെ മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് ശ്രദ്ധനേടിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Abbas, Snake.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.