കുഐബ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി കഴിഞ്ഞെങ്കിലും തങ്ങളുടെ അവസാന മത്സരത്തില്‍ ആസ്ട്രേലിയയെ 3-0ന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന് താല്‍കാലിക ആശ്വാസത്തോടെ മടക്കം. ബി ഗ്രൂപില്‍ നെതര്‍ലന്‍ഡ്സും ചിലിയും നേരത്തേ നോക്കൗട്ട് ഉറപ്പാക്കി കഴിഞ്ഞതിനാല്‍ ഈ മത്സരത്തിലെ ഫലം അപ്രസക്തമായിരുന്നു.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014
ഇരുപകുതികളിലായി ഡേവിഡ് വിയ (36), ഫെര്‍ണാണ്ടോ ടോറസ് (69), യുവാന്‍ മാട്ട (82)എന്നിവരാണ് സ്പെയിന്‍ നിരയില്‍ സ്കോര്‍ ചെയ്തത്. ഇതോടെ ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും തോറ്റ ആസ്ട്രേലിയ ഒരു പോയന്‍റുമില്ലാതെ മടങ്ങി.
ആസ്ട്രേലിയന്‍ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്‍െറ തുടക്കമെങ്കിലും, നാണക്കേട് മറക്കാന്‍ ജയം അനിവാര്യമായിരുന്ന സ്പെയിന്‍ വൈകാതെ പിടിമുറിക്കി. ഡേവിഡ് വിയയും ഫെര്‍ണാണ്ടോ ടോറസുമായിരുന്നു മുന്‍നിരയില്‍ സ്പാനിഷ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വിങ്ങുകളിലൂടെയുള്ള നീക്കങ്ങളില്‍ ഇനിയേസ്റ്റ തുടരെ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തത്തെിച്ച്കൊണ്ടിരുന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ വിയയും ടോറസും പരാജയമായി.
ഇടക്കിടെ പ്രത്യാക്രമണവുമായി ആസ്ട്രേലിയ കടന്നുകയറിയെങ്കിലും സ്പെയിന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനായില്ല. 36ാം മിനിറ്റില്‍ ഇനിയേസ്റ്റ നല്‍കിയ മികച്ചൊരു പാസാണ് ഡേവിഡ് വിയയുടെ ആദ്യഗോളിലേക്ക് വഴിയൊരുക്കിയത്. ആദ്യഗോളിന്‍െറ ആവേശത്തില്‍ വിയ തുടര്‍ന്നും എതിര്‍ഗോള്‍മുഖത്തേക്ക് കടന്നുകയറിയെങ്കിലും ആദ്യപകുതി 1-0ല്‍ തന്നെ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ആസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടായെങ്കിലും കളിയില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. 57ാം മിനിറ്റില്‍ വിയക്ക് പകരം മാട്ട കളത്തിലിറങ്ങിയതിന് പിന്നാലെ സ്പെയിന്‍ രണ്ടാം ഗോള്‍ നേടി. 69ാം മിനിറ്റില്‍ ടോറസ് നേടിയ രണ്ടാം ഗോളിന് പിന്നിലും ഇനിയേസ്റ്റയുടെ നീക്കങ്ങളായിരുന്നു. ഇതോടെ തളര്‍ന്നുപോയ ആസ്ട്രേലിയയെ കാഴ്ചക്കാരാക്കി 82ാം മിനിറ്റില്‍ മാട്ട സ്പെയിനി ന്‍െറ ഗോള്‍ പട്ടിക തികച്ചു.


No comments:
Post a Comment