കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് കൊണ്ടുപോയ പത്തുലക്ഷം രൂപ കവര്‍ന്നു. പണം കൊണ്ടുപോകുന്ന സ്വകാര്യസ്ഥാപനത്തിന്റെ ഏജന്റിനെ തടഞ്ഞുനിര്‍ത്തിയശേഷമായിരുന്നു മോഷണം.
Keywords: Kochi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉച്ചയ്ക്ക് 12.30യോടെയായിരുന്നു സംഭവം. കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് പണം ശേഖരിച്ച് ബാങ്കില്‍ നിക്ഷേപിക്കുന്നത്. പട്ടിമറ്റം സ്വദേശിയായ എബിന്‍ വര്‍ഗീസ് എന്ന എജന്റ് പണവുമായി പട്ടമറ്റത്തുനിന്ന് കോലഞ്ചേരിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി വടിവാള്‍ വീശിയശേഷം പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. ഇതേസ്ഥലത്തുവെച്ച് അഞ്ചുവര്‍ഷം മുമ്പ് സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. അന്നും ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നുളള പണമാണ് മോഷ്ടിക്കപ്പെട്ടത്.


No comments:
Post a Comment