Latest News

മഅദനി തിങ്കളാഴ്ച വൈകീട്ട് ജയില്‍ മോചിതനാകും

ബാംഗ്ലൂര്‍: അബ്ദുനാസര്‍ മഅദനി തിങ്കളാഴ്ച ജയില്‍ മോചിതനാകും. സുപ്രിം കോടതിയുടെ ജാമ്യം നല്‍കിയ ഉത്തരവ് ബാംഗ്ലൂര്‍ വിചാരണ കോടതിയില്‍ ഹാജരാക്കി റിലീസ് ഓര്‍ഡര്‍ വാങ്ങുമെന്ന് അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അദേഹത്തിനെതിരെയുള്ള വാറണ്ടുകള്‍ സംബന്ധിച്ചുള്ള ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എന്നിരുന്നാലും തിങ്കളാഴ്ച അഞ്ചു മണിയോടെ അദേഹം പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മോചിതനാകുമെന്നും പി.ഡി.പി നേതാക്കള്‍ അറിയിച്ചു.മഅദനിയെ അഗര്‍വാള്‍, മണിപ്പാല്‍, സൗഖ്യ ആസ്പത്രികളിലൊന്നില്‍ പ്രവേശിപ്പിക്കും.

അദേഹത്തെ സന്ദര്‍ശിക്കുന്നതിനായി പി.ഡി.പി നേതാക്കല്‍ ബാംഗ്ലൂരിലെത്തിയിട്ടുണ്ട്. ഭാര്യ സൂഫിയ മദനിയും മക്കളും ബാഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള അബ്ദുനാസര്‍ മഅദനിക്ക് വിചാരണ നീളുന്നതും അസുഖവും കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചത്.

അതേസമയം അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നതിനായി പോലിസിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിക്കില്ലെന്നും വിവരമുണ്ട്.

Keywords: Abdul Naser Madani, banglore, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.