കണ്ണൂര്‍: നാറാത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 11 എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. വിനയ റാവു മൂന്നുവര്‍ഷം വീതം കഠിന തടവും പിഴയും വിധിച്ചു. 2011 ഏപ്രില്‍ 13ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
നാറാത്ത് കൊളച്ചേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരായ വി.പി. മുജീബ്, സൈഫുദ്ദീന്‍, പി. മുഹമ്മദ്കുഞ്ഞി, പി.കെ.പി. നസീര്‍ എന്നിവരെ മാരകായുധങ്ങളുമായി സംഘംചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മയ്യില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസ്.
പ്രതികളായ പുതിയപുരയില്‍ മുസ്തഫ, ചെറിയകുഞ്ഞിക്കണ്ടി വീട്ടില്‍ അക്സര്‍, പുതിയപുരയില്‍ പി.വി. സിയാദ്, കൊവ്വല്‍ വീട്ടില്‍ പി. ജംഷീര്‍, പുതിയപുരയില്‍ ഫൈസല്‍, പാപ്പിനിശ്ശേരി ചപ്പന്‍റകത്ത് സാജിദ്, കൊവ്വപ്പുറത്ത് മുത്തലിബ്, മുക്രിന്‍റകത്ത് റാസിക്, മരക്കത്ത് അജ്മല്‍, വയക്കന്‍റകത്ത് റിയാസ്, പി.ടി. മുസമ്മില്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
5,000 രൂപവീതം പിഴയും അടക്കണം. പ്രതി ജംഷീര്‍ നാറാത്ത് ആയുധ പരിശീലന കേസിലും പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.ആര്‍. വിനോദ് ഹാജരായി.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment