കണ്ണൂര്‍ : നോമ്പുതുറക്കാന്‍ സ്‌കൂട്ടറില്‍ ബന്ധുവീട്ടിലേക്ക് പോയ രണ്ട് യുവാക്കള്‍ അപകടത്തില്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് 6.50-ഓടെ ഇരിക്കൂര്‍ പെരുവളത്തുപറമ്പ് രശ്മി ബാലവാടിക്ക് സമീപമായിരുന്നു അപകടം.
ചൂളിയാട് കടവിനുസമീപത്തെ നസീബ മന്‍സിലില്‍ പി.പി.പോക്കറിന്റെ മകന്‍ ടി.പി.നിസാമുദ്ദീന്‍ (22), തളിപ്പറമ്പ് സര്‍സയ്യദ് കോളേജ് അറ്റന്‍ഡര്‍ കെ.പി.ഹംസയുടെ മകനും ഏച്ചൂര്‍ നളന്ദ കോളേജ് അവസാനവര്‍ഷ ബി.കോം. വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷാക്കിര്‍ (20) എന്നിവരാണ് മരിച്ചത്.
നിസാമുദ്ദീന്‍ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിക്കുകയാണുണ്ടായത്. ഇരുവരും തത്ക്ഷണം മരിച്ചു. ഞായറാഴ്ച ബഹ്‌റൈനിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് നിസാമുദ്ദീനെത്തേടി മരണമെത്തിയത്.
ടി.പി.നഫീസയാണ് നിസാമുദ്ദീന്റെ മാതാവ്. സഹോദരങ്ങള്‍: നസീര്‍, നയീമ, നസീബ. സി.പി.സമീറയാണ് മുഹമ്മദ് ഷാക്കീറിന്റെ മാതാവ്. വിദ്യാര്‍ഥിനികളായ മര്‍ജാന, ഹുസ്!!നബി എന്നിവര്‍ സഹോദരിമാരാണ്.
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ഞായറാഴ്ച ഒരുമണിക്ക് ചൂളിയാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment