കരുനാഗപ്പള്ളി: വിവിധ സ്ഥലങ്ങളില്‍ ചികിത്സ നടത്തി ലക്ഷങ്ങള്‍ തട്ടിയ വ്യാജ സിദ്ധന് കര്‍ണാടകയില്‍ രണ്ടുകോടിയുടെ ബംഗ്ലാവ് സ്വന്തം. മംഗലാപുരം സ്വദേശി റെയില്‍വേ തങ്ങള്‍ എന്ന അടക്കാര്‍പറമ്പ് ബദരിയാര്‍ മന്‍സിലില്‍ ആദി ഷൗക്കത്തലിക്കാണ് കോടികളുടെ ബംഗ്ലാവുള്ളത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ഓച്ചിറ പൊലീസ് വെള്ളിയാഴ്ച മംഗലാപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയതോടെയാണ് കര്‍ണാടകയിലെ കോണ്‍ചായിയില്‍ ബംഗ്ലാവ് കണ്ടെത്തിയത്.
വീട്ടിലെ ഏഴുമുറിയിലും എസിയും പ്രത്യേക സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരുകോടിയോളം രൂപയില്‍ അനുബന്ധസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓച്ചിറയില്‍ രണ്ടു സ്ത്രീകളെ കബളിപ്പിച്ച് 17 ലക്ഷം കവര്‍ന്ന കേസിലാണ് സിദ്ധനും സഹായിയും അറസ്റ്റിലായത്. ആദി ഷൗക്കത്തലിയെയും സഹായി യൂത്തുകോണ്‍ഗ്രസ് നേതാവ് സജുവിനെയും ഓച്ചിറ പൊലീസ് വ്യാഴാഴ്ചയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ കാസര്‍കോട് നീലേശ്വരത്ത് കൊണ്ടുപോയും തെളിവെടുത്തു. തങ്ങളുടെ സഹോദരനും കുടുംബവുമാണ് ബംഗ്ലാവില്‍ താമസിക്കുന്നത്. ഈ വീടിനോടു ചേര്‍ന്ന് നാലുമുറികളുള്ള കെട്ടിടവും നിര്‍മിക്കുന്നുണ്ട്.
ഇയാള്‍ മൂന്നു വിവാഹം കഴിച്ചതില്‍ രണ്ടു ഭാര്യമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി പൊലീസ് പറഞ്ഞു. മൂന്നാമത്തെ ഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. ഇയാള്‍ നീലേശ്വരത്ത് മന്ത്രവാദവും വ്യാജചികിത്സയും നടത്തി തട്ടിപ്പു നടത്തിയിരുന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചതോടെയാണ് ഓച്ചിറയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്ത് പെട്ടിക്കടയില്‍ ചായ ഒഴിപ്പുകാരനായിരുന്നു.
ഇയാളുടെ സഹോദരനും ചെറിയ കച്ചവടമായിരുന്നു. തങ്ങള്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുന്നതുകണ്ട മൂന്നാംഭാര്യ ഇയാളെ ഉപേക്ഷിച്ചിരുന്നു. ഓച്ചിറ എസ്ഐ കെ വിനോദ്, ഗ്രേഡ് എസ്ഐ മധുകുമാര്‍, ജയകുമാര്‍, മന്തിരി സ്വാമിനാഥ്, പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുപോയത്.
Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment