കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍േവയുടെ നീളം ആദ്യഘട്ടത്തില്‍ത്തന്നെ 3400 മീറ്ററാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് മട്ടന്നൂരില്‍ കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 3050 മീറ്റര്‍ റണ്‍വേ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മാറ്റിവെയ്ക്കുന്ന പദ്ധതികള്‍ക്കെല്ലാം നേരിടുന്ന തടസ്സങ്ങള്‍ പരിഗണിച്ചപ്പോള്‍ ഇപ്പോള്‍ത്തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററാക്കാന്‍ തീരുമാനിച്ചു.
അതിനായി 75 ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കും. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്‌സൈസ്-തുറമുഖ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിമാനത്താവളത്തെക്കാള്‍ ഇരട്ടി സൗകര്യമുള്ള ടെര്‍മിനലാണ് കണ്ണൂരില്‍ നിര്‍മിക്കുന്നത്. സ്വകാര്യമേഖലയില്‍നിന്ന് പ്രതീക്ഷിച്ചപോലുള്ള നിക്ഷേപം ലഭിച്ചിട്ടില്ല.അതിനാല്‍ പൊതുമേഖലാസ്ഥാപനമായ ബി.പി.സി.എല്ലിനോട് 40 കോടിരൂപകൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
75,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലില്‍ 48 ചെക്ക് ഇന്‍ കൗണ്ടറും 32 എമിഗ്രേഷന്‍ കൗണ്ടറുമുണ്ടാകും. 16 എസ്‌കലേറ്റര്‍, 900 കാറുകള്‍ക്കും 25 ബസ്സുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. മൊത്തം 498.7 കോടി രൂപയാണ് ചെലവ്.
എം.പി.മാരായ പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ.രാഘവന്‍, എം.എല്‍.എ.മാരായ ഇ.പി.ജയരാജന്‍, സണ്ണി ജോസഫ്, കെ.എം.ഷാജി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍, മുന്‍ എം.പി. കെ.സുധാകരന്‍, മുന്‍ എം.എല്‍.എ. കെ.കെ.ശൈലജ, ജില്ലാകളക്ടര്‍ പി.ബാലകിരണ്‍, കിയാല്‍ മാനേജിങ് ഡയറക്ടര്‍ ജി.ചന്ദ്രമൗലി, പ്രോജക്ട് എന്‍ജിനീയര്‍ കെ.പി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment