Latest News

സൗദിയില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് 48 ലക്ഷം നഷ്ടപരിഹാരം

റിയാദ്: അഞ്ചു വര്‍ഷം മുന്‍പ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാല്‍ (ഏകദേശം 48 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സൗദി ശരീഅത്ത് കോടതി വിധിച്ചു. കരുനാഗപ്പള്ളി മണപ്പള്ളി നോര്‍ത്ത് സ്വദേശി എരമത്ത് തെക്കേതില്‍ ഹസന്‍കുഞ്ഞിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹോത്ത സുദൈറിനു സമീപം ജലാജലിലായിരുന്നു അപകടം. കര്‍ഷകത്തൊഴിലാളിയായിരുന്ന ഹസന്‍കുഞ്ഞ് തോട്ടത്തിലേക്കു പോകാനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അജ്ഞാതന്റെ കാര്‍ തട്ടുകയായിരുന്നു. വഴിയരികില്‍ പരുക്കേറ്റുകിടന്ന ഹസന്‍കുഞ്ഞിനെ സ്വദേശി പൗരന്‍ ഹോത്ത സുദൈര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്ന് കേസെടുത്തിരുന്നുവെങ്കിലും ഇടിച്ച വാഹനത്തെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ക്ക് തടസ്സമായി.

രണ്ടു വര്‍ഷം മുന്‍പ് തുടര്‍നടപടികള്‍ക്കായി ഹസന്‍കുഞ്ഞിന്റെ കുടുംബം ഏജ് ഇന്ത്യ സാംസ്‌കാരികവേദിയുടെ സഹായത്തോടെ സ്വദേശി വക്കീലുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമമാണു നഷ്ടപരിഹാരത്തുക ലഭിച്ചത്.

കേസ് നടപടികള്‍ തുടരുന്നതിനിടെ, ഇടിച്ച അജ്ഞാത വാഹനത്തിന്റെ ഉടമ രണ്ടു വര്‍ഷത്തിനു മുന്‍പ് റമസാന്‍ സമയത്ത് 1,24,000 റിയാല്‍ ഹസന്‍കുഞ്ഞിന്റെ സ്‌പോണ്‍സറുടെ വാഹനത്തിനു മുകളില്‍ കൊണ്ടുവന്നുവച്ച് വിവരം വിളിച്ചറിയിച്ചു. സ്‌പോണ്‍സര്‍ തുക കോടതിയില്‍ കെട്ടിവച്ചു. ശേഷിക്കുന്ന തുകയായ 1,80,000 റിയാല്‍ രാജാവിന്റെ സഹായ ഫണ്ടില്‍ നിന്ന് അനുവദിക്കുകയായിരുന്നു.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.