കാസര്‍കോട്: മംഗലാപുരത്ത് കൊല്ലപ്പെട്ട തലശേരി സൈതാര്‍ പള്ളി സ്വദേശി നഫീര്‍, കോഴിക്കോട് സ്വദേശി ഫഹിം എന്നിവര്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയത് എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് മംഗലാപുരം പോലീസ് അടുത്ത ദിവസം കണ്ണൂരിലും തലശേരിയിലുമെത്തുമെന്ന് സൂചനയുണ്ട്.
സന്ദര്‍ശക വിസയില്‍ ദുബായിലേക്ക ഇടക്കിടെ പോകാറുള്ള നഫീര്‍ സ്വര്‍ണ്ണം കടത്തുന്ന ഏജന്റാണ്. പല തവണ ഇയാള്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ നിന്ന് മംഗലാപുരം വിമാനത്താവളം വഴി കടത്തിയ മൂന്നു കിലോ സ്വര്‍ണ്ണം പണം നല്‍കിയവര്‍ക്ക് നല്‍കാതെ നഫീര്‍ സ്വന്തമാക്കുകയായിരുന്നു.
സ്വര്‍ണ്ണവുമായി ഗോവയിലേക്കാണ് ഇയാള്‍ മുങ്ങിയത്. ഇയാള്‍ക്കുവേണ്ടി കള്ളക്കടത്ത് സംഘം വ്യാപകമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ടത്.
ദുബായില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തുന്ന മലബാറിലെ പ്രമുഖ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രസികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായ മലബാറിലെ പ്രമുഖ സ്വര്‍ണ്ണക്കടത്തുക്കാരനെയും അന്വേഷണ പരിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മംഗലാപുരം പോലീസ് കേരളാ പോലീസുമായി ബന്ധപ്പെട്ട് പ്രമുഖ സ്വര്‍ണ്ണക്കടത്തുകാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Keywords: Kasargod, Manglore, Karnadaka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment