ഉപ്പള: തീവണ്ടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. മംഗലാപുരം അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥി കുമ്പള മാവിനക്കട്ടയിലെ ഇര്‍ഷാദ് (19), മംഗലാപുരം കോളേജിലെ വിദ്യാര്‍ത്ഥി ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ധന്‍രാജ് (20) എന്നിവര്‍ക്കാണ് കുത്തേറ്റത്.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സാരമായി പരിക്കേറ്റ ഇര്‍ഷാദിനെ കാസര്‍കോട് സ്വകാര്യാസ്പത്രിയിലും ധന്‍രാജിനെ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ ഇര്‍ഷാദിന് കുത്തേല്‍ക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് ഒരു സംഘം ഉപ്പളയില്‍ തീവണ്ടിയില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന ധന്‍രാജിനെ അക്രമിക്കുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് ഉപ്പളയില്‍ തടിച്ച് കൂടിയ സംഘത്തെ മഞ്ചേശ്വരം പൊലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു.


No comments:
Post a Comment