Latest News

സാധുസംരക്ഷണവും സന്നദ്ധ സാമൂഹ്യ സേവനവും ജീവിതഭാഗമാക്കണം: ഖത്തര്‍ ഇബ്രാഹിം ഹാജി

തൃക്കരിപ്പൂര്‍: സാധുസംരക്ഷണവും പരിപാലനവും സന്നദ്ധ സാമൂഹ്യ സേവനവും ഏവരും ജീവിതഭാഗമാക്കണമെന്നും നിരാശ്രയരും നിരാലംബരുമായ അനാഥ-അഗതികള്‍ക്ക് താങ്ങും തണലുമാവാന്‍ വളര്‍ന്ന് വരുന്ന യുവ തലമുറ മുന്നിട്ടിറങ്ങണമെന്നും സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്. 

സാമൂഹ്യ ജീവിയായ മനുഷ്യന് പരസഹായം ഒഴിച്ചുകൂടാനാവാത്തതാണ്. സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ജാതി മത വര്‍ഗ ഭേദമന്യെ സഹകരണത്തിന് അനുശാസിക്കുന്ന ഇസ്ലാമില്‍ സര്‍വ്വരും തുലര്യരാണ്. ഉടമയോ അടിമയോ, മുതലാളിയോ തൊഴിലാളിയോ എന്ന വിവേചനമില്ല. 

ധാനധര്‍മ്മങ്ങളും സക്കാത്ത് വിതരണവും ബാധ്യതയായി നിറവേറ്റി സാമ്പത്തിക അസന്തുലിതാവസ്ഥയും അനിയന്ത്രിത വിലക്കയറ്റവും നേരിടാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്നും അവ പാപങ്ങളും പൊറുപ്പിക്കുന്നതും അപകടങ്ങള്‍ തട്ടിനീക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ശുഹദാ നഗറില്‍ സംഘടിപ്പിച്ച ഒന്നാം ഘട്ട റമളാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ദാരിമി പട്‌ല സ്വാഗതം പറഞ്ഞു. ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തി. ഹാരിസ് ദാരിമി ബെദിര, എംസി ഖമറുദ്ദീന്‍, ശംസുദ്ദീന്‍ ഉടുമ്പുതല, സൈനുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞിഹാജി, ഹമീദ് ഹാജി, അഷ്‌റഫ് ഹാജി, ഇബ്രാഹിം അസ്അദി, നാഫിഅ് അസ്അദി, അബ്ദുല്‍ റഷീദ്, സുലൈമാന്‍ ഹാജി, മുഹമ്മദലി നീലേശ്വരം, മഹമൂദ് ദേളി, അഫ്‌സല്‍ പട്‌ന, ഖാലിദ് ഹാജി, ഷഫീഖ് ദാരിമി സംബന്ധിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.