Latest News

വൈദ്യുതി ഉപഭോക്താക്കള്‍ അടച്ച 2.60 ലക്ഷം രൂപയുമായി കരാര്‍ ജോലിക്കാരി മുങ്ങി

മംഗലാപുരം: വൈദ്യുതി വിതരണക്കമ്പനിയില്‍ (മെസ്‌കോം) ഉപഭോക്താക്കളടച്ച 2.60 ലക്ഷം രൂപയുമായി കരാര്‍ ജീവനക്കാരി മുങ്ങി. മംഗലാപുരം വൈദ്യുതി വിതരണക്കമ്പനിയുടെ അത്താവര്‍ ഓഫിസിലെ എനി ടൈം പേമെന്റ് (എ.ടി.പി.)യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന സ്ത്രീയാണു പണവുമായി മുങ്ങിയത്.

സംസ്ഥാനത്ത് എ.ടി.പി. യന്ത്രങ്ങളുടെ നടത്തിപ്പിന് സ്മാര്‍ട്ട് ഡിറ്റക്ടീവ്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണു കരാര്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ നിയമിച്ച ജീവനക്കാരിയാണിത്. പ്രതി ഒളിവിലാണ്. മറ്റു വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
2012 ഡിസംബറിലും ഇവിടെ സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. 3.29 ലക്ഷം രൂപയാണ് അന്നു നഷ്ടപ്പെട്ടത്. ഒരു സ്ത്രീയടക്കം രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തിരുന്നു.

Keywords:Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.