ചെര്‍ക്കള: നാടും നഗരവും നോമ്പുതുറയെ സമ്പന്നമാക്കാനുള്ള തിരക്കിലാണ്. എന്നാല്‍ ചെര്‍ക്കളയിലെ വാടക മുറിയില്‍ ആരവങ്ങളോ ആഹ്ലാദമോ ഇല്ല. അവിടെ രണ്ടു ജീവിതങ്ങള്‍ അനങ്ങാന്‍ പോലുമാവാതെ ഒരേ കിടപ്പ് തുടരുന്നു. ഉപ്പളയിലെ അലിയുടെ ഭാര്യ ആബിദ(26)യും രണ്ടര വയസുകാരിയായ മകള്‍ ആഫിയയുമാണ് ഒരപകടത്തിന്റെ ദുരന്ത ചിത്രമായി വാടകമുറിക്കുള്ളില്‍ നിമഷങ്ങളെ തള്ളിനീക്കുന്നത്.
Keywords: Kasargod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആബിദയുടേയും ആ കുഞ്ഞുമോളുടേയും ആ ദയനീയമുഖം കണ്ടാല്‍ ആരും കരഞ്ഞുപോകും. ജീവിതം ഇത്രയേയുള്ളുവെന്ന് തിരിച്ചറിയും.
അപ്രതീക്ഷിതമായെത്തിയ ഒരപകടമായിരുന്നു ആബിദയുടെ ജീവിതവും സ്വപ്നവും തകര്‍ത്തത്. എരിയാലില്‍ ഭര്‍ത്താവിനോടൊപ്പം ടൈലറിംഗ് നടത്തി സുഖമായി കഴിഞ്ഞു വന്നിരുന്ന അവരുടെ ഇടയിലേക്ക് ഒരു വാഹനാപകടമാണ് വില്ലനായെത്തിയത്. ആ രംഗം എങ്ങനെ വിവരിക്കണമെന്നറിയാതെ ആബിദ വിതുമ്പുന്നതിനിടയില്‍ അരികില്‍ സങ്കടത്തോടെ ഇരിക്കുന്ന സഹോദരന്‍ സമദാണ് കാര്യങ്ങള്‍ പറഞ്ഞു തന്നത്.
മെയ് നാലിന് വൈകുന്നേരം എരിയാലിലെ ടൈലറിംഗ്കടയില്‍ നിന്ന് സ്റ്റിച്ചിംഗിനുള്ള ചില സാധനങ്ങള്‍ വാങ്ങുവാനായി ആബിദയും കുഞ്ഞും പിന്നെ അയല്‍വാസിയായ ഒരു ആണ്‍ കുട്ടിയും ഓട്ടോ പിടിച്ച് കാസര്‍കോട്ടേക്ക് വരികയായിരുന്നു. പുതിയ ബസ് സ്റ്റാന്റിന് സമീപം എത്തിയപ്പോള്‍ വേഗത പോരെന്ന് തോന്നിയ ഓട്ടോ ഡ്രൈവര്‍ വണ്ടി ഇത്തിരി കൂടി വേഗത്തിലാക്കി. അതിനിടയില്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാര്‍ വന്ന് ഓട്ടോയിലിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഉടഞ്ഞുപോയ ഓട്ടോയില്‍ നിന്ന് മൂന്ന് ജീവനുകളെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മൂന്നുപേരുടേയും ശരീരത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നിരുന്നു. ഡ്രൈവര്‍ രക്ഷപ്പെട്ടു. ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. 65 ദിവസം അവിടെ ചികിത്സ നടത്തി. അതിലേറെയും ഐസിയുവിലായിരുന്നു.
ആബിദയുടെ നട്ടെല്ല് പൂര്‍ണമായും തകര്‍ന്നു. വലതുകാലിന്റെ ചലനശേഷിയും നഷ്ടമായി. കുഞ്ഞുമോളെങ്കിലും രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയായിരുന്ന ആ ഉമ്മ മനസ്സില്‍. എന്നാല്‍ ബോധം തെളിഞ്ഞപ്പോള്‍ മുന്നിലെത്തിയ മകളുടെ രൂപം കണ്ടപ്പോള്‍ തകര്‍ന്ന മനസ്സ് ഒന്നു കൂടി തകര്‍ന്നു. അവളുടെ മുട്ടിനാണ് ക്ഷതം. എല്ലുകള്‍ ആറു കഷ്ണങ്ങളായി ചതഞ്ഞു. ഡോക്ടര്‍മാര്‍ക്ക് മൂന്ന് മണിക്കൂര്‍ വേണ്ടി വന്നു അതിനുള്ളിലെ മണ്ണുകളും മറ്റും നീക്കം ചെയ്യാന്‍. കമ്പി കയറി തുളഞ്ഞുപോയ കുട്ടിയുടെ വയറിന് പത്തു തുന്നലുകളാണ് വേണ്ടിവന്നത്. ഇരുമ്പും സ്റ്റീലും ഘടിപ്പിച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുവാന്‍ ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തു. എന്നാല്‍ ചതഞ്ഞുപോയ മുട്ട് വളക്കുവാന്‍ മാത്രം സാധിച്ചില്ല.
കുഞ്ഞുവര്‍ത്തമാനം പറഞ്ഞ് കളിച്ചുനടക്കേണ്ടപ്രായത്തില്‍ കാലും നടുവും തകര്‍ന്ന ഉമ്മയുടെ അരികില്‍ ഒന്ന് ഇഴഞ്ഞു നീങ്ങാന്‍ പോലുമാവാതെ ആ കുഞ്ഞുമോള്‍ നിസഹായയായി കിടക്കുന്ന ദൃശ്യം ആരെയും കരയിപ്പിക്കുന്നതാണ്. കാസര്‍കോട്ടേക്ക് വരുമ്പോള്‍ ഇവരോടൊപ്പം കൂട്ടിന് വന്ന എരിയാലിലെ സൈനു എന്ന ഒമ്പതുവയസുകാരനും അന്ന് ഗുരുതരമായി പരിക്കേറ്റു. തലക്ക് ക്ഷതമേറ്റ് ആ കുഞ്ഞുമോന്റെ തലച്ചോറ് പുറത്തുവന്നിരുന്നു. ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട അവന്‍ ഇപ്പോള്‍ മെല്ലെ മെല്ലെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നു.
ആബിദയുടെ നട്ടെല്ലിന് രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. എന്നിട്ടും ഒന്ന് അനങ്ങാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ സംസാരിക്കുവാനും ബുദ്ധിമുട്ട് നേരിടുന്നു. കുഞ്ഞുമോളെ താരാട്ടുപാടി ഉറക്കേണ്ട, കളിപ്പിച്ച് കളിവര്‍ത്തമാനം പറയേണ്ട സമയത്ത് ഉമ്മയും മോളും പരസ്പരം കണ്ണുകള്‍ നോക്കി കരയുന്നത് സങ്കടകരമായ കാഴ്ചയാണ്.
പ്രാഥമികാവശ്യത്തിന് ചെല്ലണമെങ്കില്‍ ആബിദയെ താങ്ങിപിടിച്ചെടുക്കണം. ഇടക്കിടെ മംഗലാപുരത്തെ ആസ്പത്രിയിലേക്ക് പരിശോധനയ്ക്ക് ചെല്ലണം. ബെഡ് ആംബുലന്‍സിലാണ് കൊണ്ടുപോകുന്നത്. ടൈലറായ ഭര്‍ത്താവ് ജോലിക്ക് പോയാല്‍ സഹോദരനോ ഉമ്മയോ വന്ന് കാവലിരിക്കും. ഇതുവരെ മൂന്നര ലക്ഷം രൂപയാണ് ചിലവായത്.
എരിയാല്‍ പള്ളിക്കമ്മിറ്റി പിരിവെടുത്ത് നാല്പതിനായിരം രൂപയോളം നല്‍കിയിരുന്നു. പിന്നീട് സഹോദരന്‍ സമദ് പെങ്ങള്‍ക്കുവേണ്ടി തന്റെ എല്ലാമെല്ലാമായിരുന്ന മോട്ടോര്‍ ബൈക്ക് വിറ്റു.
അലി രാപ്പകല്‍ അധ്വാനിച്ചാലും ഭാര്യയുടേയും കുഞ്ഞമോളുടേയും ചികിത്സക്കുള്ള പണം മതിയാവുന്നില്ല. നല്ല ചികിത്സകിട്ടിയാല്‍ വേച്ചുവേച്ചുനടക്കാനെങ്കിലും കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അലി രാപ്പകല്‍ അധ്വാനിച്ചാലും ഭാര്യയുടേയും കുഞ്ഞമോളുടേയും ചികിത്സക്കുള്ള പണം മതിയാവുന്നില്ല. നല്ല ചികിത്സകിട്ടിയാല്‍ വേച്ചുവേച്ചുനടക്കാനെങ്കിലും കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചെര്‍ക്കളയിലെ ഒരു കെട്ടിടത്തിന്റെ മുകളിലാണ് ഇവര്‍ കഴിയുന്നത്. താമസിക്കാന്‍ ഒട്ടു യോഗ്യമല്ലാത്ത ഇടമാണ്. കിച്ചണോ മുറികളോ എന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ മാത്രം പറ്റിയ ഒരു മുറി... അത്ര മാത്രം. അവിടെയാണ് തീരാദു:ഖത്തോടൊപ്പം അവര്‍ ദുരിതം പേറുന്നത്. പക്ഷെ, വേറെ വഴികളില്ലാതിരിക്കുമ്പോള്‍ അവര്‍ എന്തു ചെയ്യും.
ഭക്ഷണങ്ങള്‍ കുന്നുകൂടുന്ന നോമ്പിന്റെ പൊലിമയില്‍ ചുറ്റുഭാഗത്തുനിന്ന് ഇറച്ചിക്കറിയുടെ മണമെത്തുമ്പോഴും ഇവിടെ പചകം പോലുമില്ല. അല്ലെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത ആബിദ എന്ത് പാചകം ചെയ്യാന്‍. ഉമ്മയോ മറ്റോ വന്നാല്‍ വല്ലപ്പോഴും എന്തെങ്കിലും ഉണ്ടാക്കും, ഇല്ലെങ്കില്‍ ഹോട്ടലില്‍ നിന്ന് വാങ്ങും....കണ്ണീരോടെ സമദ് പറഞ്ഞു.
എന്തുപറയണമെന്നറിയാതെ കരയുമ്പോഴും വാഹനമിടിച്ചിട്ടവരും അപകടത്തിലേക്ക് ഡ്രൈവ് ചെയ്തവരും പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കാത്തത് അവരെ കൂടുതല്‍ നൊമ്പരപ്പെടുത്തുന്നു.
പെരുന്നാളിന് അണിയേണ്ട വ്യത്യസ്തങ്ങളായ കുപ്പായങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനിടയില്‍, നോമ്പുതുറയെ വിഭവങ്ങള്‍കൊണ്ട് എങ്ങനെ ഉത്സവാക്കാമെന്ന് കണക്കുകൂട്ടുന്നതിനിടയില്‍ ഒരു നിമിഷം ഈ പാവങ്ങളുടെ അവസ്ഥ ഓര്‍ക്കാന്‍ കഴിയുമോ നമുക്ക്.
പെരുന്നാളിന് അണിയേണ്ട വ്യത്യസ്തങ്ങളായ കുപ്പായങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനിടയില്‍, നോമ്പുതുറയെ വിഭവങ്ങള്‍കൊണ്ട് എങ്ങനെ ഉത്സവാക്കാമെന്ന് കണക്കുകൂട്ടുന്നതിനിടയില്‍ ഒരു നിമിഷം ഈ പാവങ്ങളുടെ അവസ്ഥ ഓര്‍ക്കാന്‍ കഴിയുമോ നമുക്ക്.
ആബിദയെയും കുഞ്ഞുമോളേയും സഹായിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസര്‍കോട് ബ്രാഞ്ചിലെ 323415 നമ്പറിലേക്കാണ് സഹയം അയക്കേണ്ടത്. നമ്പര്‍: 9995816106.
എബി കുട്ടിയാനം



No comments:
Post a Comment