Latest News

21 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം

തിരുവനന്തപുരം: ആരോഗ്യരംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജൂലായ് 21 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടങ്ങും. 11 ന് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപന സംരക്ഷണ ദിനമായി ആചരിക്കാനും കെ.ജി.എം.ഒ. എ.പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ആരോഗ്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷന്‍ വഴി മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാനാണ് നീക്കം.

ഇത് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന സാധാരണക്കാര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം നഷ്ടപ്പെടുത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കണം. മരുന്നുദൗര്‍ലഭ്യം പരിഹരിക്കുകയും ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുകയും വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.