Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ ഗ്യാന്‍ജ്യോതി അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഉദുമ: പഠനരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ഗ്യാന്‍ ജ്യോതി അവാര്‍ഡുകള്‍ ഗ്രീന്‍വുഡ്‌സില്‍ വെച്ച് വിതരണം ചെയ്തു. ഐ.സി.എസ്.ഇ. സിലബസ്സില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയ 200ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്യാന്‍ ജ്യോതി അവാര്‍ഡുതള്‍ക്ക് അര്‍ഹരായത്. 

വിദ്യാലയത്തില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബേക്കല്‍ ഉപജില്ല എ.ഇ.ഒ ശ്രീ രവി വര്‍മ്മന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. കാസര്‍കോട് ജില്ലയില്‍ ഐ.സി.എസ്.ഇ. സിലബസ്സില്‍ മികച്ച പഠനനിലവാരം ഉറപ്പാക്കുന്നതില്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. 

പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ചന്ദ്രന്‍ സ്വാഗതവും അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി എ നന്ദിയും പ്രകാശിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി റഹീസ ടീച്ചര്‍, ഐ.എസ്.സി, കോര്‍ഡിനേറ്റര്‍ വിനോദ്, ഹെഡ്മിസ്ട്രസ്സ് സരോജിനി ഭായ് തുടങ്ങിയവര്‍ വിജയികളെ അനുമോദിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Keywords: Kasaragod, Greenwoods, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.