കാഞ്ഞങ്ങാട്: ബൈക്കിടിച്ച് വീട്ടമ്മ മരണപ്പെട്ട കേസില്‍ നിരന്തരം സമന്‍സ് അയച്ചിട്ടും പ്രതിയായ യുവാവ് കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ മുടങ്ങി. പ്രതിയെ ഹാജക്കാന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഉദുമ ഐശ്വര്യ തിയേറ്ററിന് സമീപത്തെ കൃഷ്ണന്റെ ഭാര്യ വത്സല (45) മരണപ്പെട്ട കേസിന്റെ വിചാരണയാണ് പ്രതി ഹാജരാകാത്തതിനാല്‍ മുടങ്ങിയത്. വത്സലയുടെ മരണത്തിന് ഇടവരുത്തിയ കെ എല്‍ 14 ഡി 9967 നമ്പര്‍ ബൈക്കോടിച്ച ബേക്കല്‍ മൗവ്വലിലെ സി കെ ഷംസീറിനെതിരെയാണ് (23) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2009 ഒക്‌ടോബര്‍ 18 ന് രാവിലെ 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അസുഖത്തെ തുടര്‍ന്ന് വത്സല ഡോക്ടറെ കാണുന്നതിന് കാഞ്ഞങ്ങാട്ടേക്ക് വരാന്‍ മകന്‍ കൃശോഭിനൊപ്പം ഉദുമ ബസ്സ് സ്റ്റോപ്പിലേക്ക് ബസ്സ് കയറുന്നതിനായി റോഡരികിലൂടെ നടന്നുപോവുകയായിരുന്നു. ഇതിനിടെ കളനാട് ഭാഗത്ത് നിന്നും അമിത വേഗതയില്‍ വരികയായിരുന്ന കെ എല്‍ 14 ഡി 9967 നമ്പര്‍ ബൈക്ക് വത്സലയെ ഇടിച്ച് വീഴ്ത്തുകയാണുണ്ടായത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment