കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട് സി പി എം നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാലിന്യ മുക്ത കര്‍മ്മ സമിതിയുടെ ബാനറില്‍ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച സി പി എം കോട്ടച്ചേരി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി അഡ്വ. ഗോപിയെ പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പന്റ് ചെയ്യാന്‍ ശുപാര്‍ശ.
പാര്‍ട്ടി ബല്ലാ ലോക്കല്‍ സെക്രട്ടറി കെ വി രാഘവന്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ബി രാജന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു എന്നിവരുടെ നാന്നിധ്യത്തില്‍ ചേര്‍ന്ന ടൗണ്‍ ബ്രാഞ്ച് കമ്മറ്റി യോഗമാണ് ഗോപിക്കെതിരെ മേല്‍ഘടകത്തിലേക്ക് സസ്‌പെന്‍ഷന്‍ നടപടി ശുപാര്‍ശ ചെയ്തത്.
ബുധനാഴ്ച വൈകിട്ട് കോട്ടച്ചേരി കുന്നുമ്മലിലെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പാര്‍ട്ടി ബല്ലാ ലോക്കല്‍ കമ്മിറ്റി യോഗം ബ്രാഞ്ച് കമ്മിറ്റിയുടെ തീരുമാനം അഗീകരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കാന്‍ മേല്‍ഘടകത്തോട് ആവശ്യപ്പെടുകയും ചെയ്തു. സി പി എം ജില്ലാകമ്മിറ്റി അംഗം അഡ്വ പി അപ്പുക്കുട്ടന്റെ നാന്നിധ്യത്തിലാണ് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.
ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള ബ്രാഞ്ച് കമ്മിറ്റി ശുപാര്‍ശ ലോക്കല്‍ കമ്മിറ്റി അംഗീകരിക്കുകയും തീരുമാനം ഏരിയാ നേതൃത്വത്തിന് വിടുകയും ചെയ്തു.
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ സങ്കീര്‍ണ്ണമായ മാലിന്യ പ്രശ്‌നങ്ങള്‍ ജനകീയ പ്രശ്‌നമായി ഉയര്‍ന്നുവരികയും സി പി എം പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തതിനിടയിലാണ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ഗോപി ഇടതു പക്ഷ വിരുദ്ധര്‍ കൂടി ഉള്‍പ്പെടുന്ന കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗില്‍ നിരാഹാര സമരമിരുന്നത്. ഇത് പാര്‍ട്ടി നിലപാടിന് ഏറെ ദോഷം ചെയ്യുകയും പൊതു ചര്‍ച്ചക്ക് കളമൊരുക്കുകയും ചെയ്തിരുന്നു.
ഗോപിയുടെ നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, അന്നത്തെ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തുകയും ചില ധാരണകള്‍ ഉരുത്തിരിഞ്ഞതിനെ തുടര്‍ന്ന് ഗോപി നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.
ഹസീന താജുദ്ദീന്‍ നല്‍കിയ നാരങ്ങാ നീര് കുടിച്ചാണ് ഗോപി നിരാഹാര സമരം അവസാനി പ്പിച്ചത്. സമരം തുടങ്ങുന്നതിനെ കുറിച്ചോ, ചര്‍ച്ചകളെ കുറിച്ചോ, ധാരണകളെ കുറിച്ചോ,തീരുമാനങ്ങളെ കുറിച്ചോ ഉള്ള നീക്കങ്ങളില്‍ ഒന്നും സി പി എം നേതൃത്വം പങ്കാളികള്‍ ആയിരുന്നില്ല. സി പി എം നേതൃത്വം ഈ നിരാഹാര സമരവുമായി തീരെ ബന്ധപ്പെട്ടതുമില്ല. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ ഇത്തരം ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിമേല്‍ ഘടകത്തിന്റെ അനുമതി വാങ്ങണമെന്നത് കര്‍ശന മായ നിബന്ധനയാണ്.
ഇതൊക്കെ അവഗണിച്ചുകൊണ്ടാണ് സി പി എമ്മിനെ മറ്റൊരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതരത്തില്‍ ഗോപി സമരത്തിന് ഒരുമ്പട്ടത്. സി പി എമ്മിന് ഇത് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പാര്‍ട്ടി അനുമതിയില്ലാതെ ഗോപി നിരാഹാര സമരം അവസാനിപ്പിച്ച വിവരം മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. അതോടെ ഈ പ്രശ്‌നം പാര്‍ട്ടി ഗൗരവത്തോടെ ഏറ്റെടുക്കുകയും ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
ജില്ലാ കമ്മിറ്റി കീഴ് ഘടകത്തിന്റെ ശുപാര്‍ശ അംഗീകരിക്കുന്നതോടുകൂടി ഗോപി പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പന്‍ഷനിലാകും. അതോടൊപ്പം ഗോപിക്ക് പാര്‍ട്ടി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment