കാഞ്ഞങ്ങാട്: മയക്കുമരുന്ന് പാക്കറ്റു നല്‍കി കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദിനെ കുവൈത്തില്‍ കുടുക്കിയ കണ്ണൂര്‍ പുതിയങ്ങാടി മാട്ടൂലിലെ ഫവാസിനും സുഹൃത്ത് നസീം മുസ്തഫയ്ക്കുമെതിരെ കാഞ്ഞങ്ങാട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
റാഷിദിന്റെ മാതാവ് സി കുഞ്ഞയിസുവിന്റെ പരാതി പ്രകാരമാണ് രണ്ട് യുവാക്കള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ജൂണ്‍ 26 നാണ് മയക്കുമരുന്ന് പാക്കറ്റുമായി റാഷിദിനെ കുവൈത്ത് വിമാനത്താവളത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അധികൃതര്‍ പിടികൂടിയത്.
തന്റെ മകനെ ഫവാസും നസീമും ചേര്‍ന്ന് ബോധപൂര്‍വ്വം കുടുക്കുകയായിരുന്നുവെന്ന് കാണിച്ച് കുഞ്ഞയിസു കാഞ്ഞങ്ങാട് ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കുഞ്ഞയിസു നല്‍കിയ പരാതി ഇപ്രകാരമാണ്:
തന്റെ മകന്‍ 25 വയസ്സുള്ള സി റാഷിദ് കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കുവൈത്തിലെ അബ്ബാസിയയില്‍ ജോലി ചെയത് വരികയായിരുന്നു. സഹോദരി റാഷിദയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒന്നരമാസം മുമ്പാണ് റാഷിദ് നാട്ടിലേക്ക് വന്നത്. ജൂണ്‍ 26 ന് കോഴിക്കോട് നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ റാഷിദ് കുവൈത്തിലേക്ക് തിരിച്ച് പോയി.
നേരത്തെ കുവൈത്തില്‍ വെച്ച് പരിചയപ്പെട്ടിരുന്ന സുഹൃത്ത് പി കെ ഫവാസ് കുവൈത്തില്‍ നിന്നും റാഷിദിനെ വിളിച്ച് തന്റെ ഒരു സുഹൃത്ത് തന്റെ പിതാവിനുള്ള മരുന്നും കണ്ണടയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന് തരുമെന്നും അത് കുവൈത്തിലേക്ക് വരുമ്പോള്‍ കൊണ്ടുവരണമെന്നും അറിയിച്ചിരുന്നു. നസീം മുസ്തഫ ജൂണ്‍ 25 ന് റാഷിദിനെ ഏല്‍പ്പിച്ച പൊതി പിറ്റേ ദിവസം റാഷിദ് കുവൈത്തിലേക്ക് കൊണ്ടുപോകുകയും അവിടത്തെ വിമാനത്താവളത്തില്‍ വെച്ച് പൊതി പിടിച്ചെടുക്കുകയു മായിരുന്നു. റാഷിദ് ഇപ്പോള്‍ കുവൈത്തില്‍ ജയിലിലാണ്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment