വിദ്യാനഗര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായി. തെക്കില്‍ ഫെറിയിലെ അബ്ദുല്‍ ലത്തീഫ് ആഫിയത്തിന്റെയും ഷാഹിനയുടേയും മകന്‍ മുഹമ്മദ് ഷാഹിബാ(മൂന്നര)നെയാണ് കാണാതായത്.
തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വീട്ടുകാര്‍ നോമ്പുതുറയുടെ തിരക്കിലായിരുന്നു. കുട്ടികളിക്കുകയാണെന്ന ധാരണയില്‍ അവര്‍ അടുക്കളയില്‍ പണി തുടര്‍ന്നു. പിന്നീടാണ് കുട്ടിയെ കാണ്‍ന്മാനില്ല എന്ന് മനസ്സിലായത്.
പരിസരങ്ങളിലും അടുത്തവീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാവുന്ന സമയത്ത് കളര്‍ ലൈന്‍സ് ഷര്‍ട്ടും ട്രൗസറുമായിരുന്നു കുട്ടി ധരിച്ചിരുന്നത്. വിദ്യാനഗര്‍ പോലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment