ചിത്താരി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ റോഡരികിലെ ആല്‍ മരം കടപുഴകി വീണു.ഇതേ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെ ചിത്താരി വാണിയംപാറയിലാണ് അപകടം.
ബൈക്കോടിച്ചിരുന്ന ബേക്കല്‍ ഖിളരിയ നഗറിലെ അബ്ദുള്‍ കരീമിനാണ് (40) പരിക്കേറ്റത്. ആല്‍ മരം പൊട്ടിവീണതിനൊപ്പം വൈദ്യുതി കമ്പികളും ബൈക്കില്‍ വീണു ഇതേ തുടര്‍ന്ന് ബൈക്ക് മറിയുകയും അബ്ദുള്‍ കരീം അതിനടിയില്‍ പെടുകുമായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയവര്‍ അബ്ദുള്‍ കരീമിനെ ബൈക്കിനടിയില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വൈദ്യുതി കമ്പികള്‍ ഉള്ളതിനാല്‍ ഷോക്കേല്‍ക്കുമെന്ന് ഭയന്ന് പിന്‍ മാറുകയായിരുന്നു.
പിന്നീട് പോലീസെത്തി അബ്ദുള്‍ കരീമിനെ രക്ഷക്കെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരം പൊട്ടിവീണതിനെ തുടര്‍ന്ന് കെ എല്‍ 60 എഫ് 7455 നമ്പര്‍ ബൈക്ക് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ഇതേ ആല്‍മരത്തിന്റെ ചില്ലകള്‍ മുമ്പ് രണ്ട് തവണ പൊട്ടിവീണിരുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയും കൈകൊണ്ടിരുന്നില്ല. ഒരാഴ്ച മുമ്പ് ചിത്താരി ചാമുണ്ഡിക്കുന്നില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ റോഡരികില്‍ലെ മരം പൊട്ടി വീണിരുന്നു. ഇതേ തുടര്‍ന്ന് രാവണശ്വരം സ്വദേശിയായ യുവാവിന്റെ ബൈക്ക് തകരുകരയും ചെയ്തു. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും അപകട ഭീഷണി ഉയര്‍ത്തിക്കൊണ്ട് റോഡരികിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റി സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികാരികള്‍ താല്‍പ്പര്യം കാണിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment