Latest News

വിദ്യാഭ്യാസം നേടി ഉന്നത പദവിയിലെത്തുന്നവര്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.പി.മോഹനന്‍

ഉദുമ: വിദ്യാഭ്യാസം നേടി ഉന്നത പദവിയിലെത്തുന്നവര്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം നേടിയവര്‍ നാട്ടിലെ പ്രശ്‌നങ്ങളും പാവങ്ങളുടെ ദുരിതങ്ങളും മനസിലാക്കാന്‍ തയ്യാറാകണം. സമൂഹത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ പണം സമ്പാദിക്കാന്‍ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം ഉപേക്ഷിക്കണം. മലബാര്‍ മേഖല വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ പിടിഎ കളുടെ ഇടപെടല്‍ ഒരു മുതല്‍കൂട്ടായി മാറിയതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ ഇ.ചന്ദ്രശേഖരന്‍. എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, വൈസ് പ്രസിഡണ്ട് എ.ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഹമ്മദ് ഷാഫി, വാര്‍ഡ് മെമ്പര്‍ കെ.വി.ശോഭന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

സ്‌കൂള്‍ കുട്ടികളുടെ ആകര്‍ഷകമായ സ്വാഗതഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പ്രിന്‍സിപ്പാള്‍ കെ.പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എ.ഹംസ നന്ദിയും പറഞ്ഞു.



































Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.