Latest News

പ്രശസ്ത ഫോട്ടോഗ്രാഫര്‍ തോമസ് കുന്നംകുളത്ത് പുഴുവരിച്ച് മരിച്ച നിലയില്‍

കുന്നംകുളം: പഴയകാലത്തെ പ്രഗത്ഭനായ ഫോട്ടോഗ്രാഫറും സ്റ്റുഡിയോ സെറ്ററുമായ വയനാട് നെന്മേനി സ്വദേശി തോമസ് (85) കുന്നംകുളത്ത് പുഴുവരിച്ച് മരിച്ച നിലയില്‍. അടുപ്പുട്ടി സീനിയര്‍ ഗ്രൗണ്ടിലെ പവലിയനില്‍ പഴകിത്തുടങ്ങിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോഴാണ് ശനിയാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ ശ്രദ്ധിച്ചത്.

അജ്ഞാത മൃതദേഹമായി കണ്ട് പോലീസും നാട്ടുകാരും താലൂക്ക് ആസ്പത്രിയിലേക്കും പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. മൃതദേഹത്തിന് അരികില്‍ കിടന്നിരുന്ന കീറിയ ബാഗ് പരിശോധിച്ചപ്പോഴാണ് ലോകം അറിയുന്ന പ്രഗത്ഭ ഫോട്ടോഗ്രാഫറാണ് മരിച്ചുകിടക്കുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മരണമടഞ്ഞ തോമസ്സിനെക്കുറിച്ച് കഴിഞ്ഞമാസം ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ വന്ന ലേഖനം ബാഗിനുള്ളില്‍നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ ടി.ജി. ദിലീപ് കണ്ടെടുത്തതോടെയാണ് ഫോട്ടോഗ്രാഫറാണെന്ന് മനസ്സിലായത്.

കേരളം, തമിഴ്‌നാട്, മുംബൈ എന്നിവിടങ്ങളില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി തിളങ്ങിയ തോമസ് സിനിമാ ഫോട്ടോഗ്രാഫിയിലും കൈവെച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു തോമസ് കുന്നംകുളത്ത് എത്തിയത്. തോമസ്സിന് രക്തസമ്മര്‍ദ്ദം കലശലായിരുന്നു. വാര്‍ധക്യകാല പെന്‍ഷനുവേണ്ടിയുള്ള ഓട്ടമായിരുന്നു അന്ത്യനാളുകളില്‍. ബാഗിനുള്ളില്‍നിന്ന് ലഭിച്ച പേപ്പറുകളില്‍നിന്നാണ് പെന്‍ഷന് വേണ്ടി അലയുകയാണെന്ന് മനസ്സിലായത്. ദീര്‍ഘനാള്‍ തൃപ്രയാര്‍ - കൊടുങ്ങല്ലൂരിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയ തോമസ്സിന് വീടോ ബന്ധുക്കളോ ഇല്ല. അവിവാഹിതനാണ്. തൃശ്ശൂരിലെ വലിയ സ്റ്റുഡിയോകള്‍ക്ക് തോമസ് നല്‍കിയ സേവനങ്ങള്‍ സൂചിപ്പിക്കുന്ന പേപ്പറുകളും ബാഗില്‍നിന്ന് ലഭിച്ചു. ഊന്നുവടിയുടെ സഹായത്തോടെ ജീവിച്ച തോമസ്സിനെ ഭിക്ഷക്കാരനായിട്ടാണ് നാട്ടുകാര്‍ കണ്ടിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തന് ശേഷം കുന്നംകുളത്ത് സംസ്‌കരിച്ചു.

Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.