കഴിഞ്ഞ ബുധനാഴ്ചയാണ് മുന്‍ കൂട്ടി നിശ്ചയിച്ചപ്രകാരം ഇവര്‍ ഒളിച്ചോടിയത്. ഇരുവരെയും കാണാനില്ലെന്ന പരാതി ആദ്യം ഉയര്‍ന്നിരുന്നുവെങ്കിലും ലോഹിതാക്ഷന്റെ പിതാവ് കമലാക്ഷ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുവാനെത്തിയതോടെയാണ് ആമിനയും ലോഹിതാക്ഷനും ഒളിച്ചോടിയതായി സ്ഥിരീകരിക്കപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് ആമിനയില്‍ നിന്നും മകനെ വേര്‍പ്പെടുത്തിത്തരണമെന്ന അപേക്ഷയും ഒപ്പം പരാതിയുമായി കമലാക്ഷ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പോകുന്നതിന് മുമ്പ് മകന്‍ കത്തെഴുതിവെച്ച കാര്യവും കമലാക്ഷ പോലീസിനോട് വെളിപ്പെടുത്തി. ” സ്വന്തം ജീവിതം നോക്കിപ്പോകുകയാണെന്നും ആരും തന്നെ അന്വേഷിക്കേണ്ടെന്നും ചിലഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ പറ്റില്ലെന്നു ” മാണ് ലോഹിതാക്ഷന്‍ കത്തില്‍ എഴുതിയിരുന്നത്. കമലാക്ഷയുടെ പരാതി ഫയലില്‍ സ്വീകരിച്ച പോലീസ് ഇരുവരെയും കണ്ടെത്തുന്നതിനായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്നും പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോടൊപ്പം പോയതിന് ആമിനയ്‌ക്കെതിരെ നടപടിയെടുക്കുമെന്നു അറിയിച്ചു.
ഒരേ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നതിന്റെ സൗകര്യമാണ് 1 7 കാരനായ ലോഹിതാക്ഷനെയും 30 കാരിയായ ആമിനയെയും അടുപ്പിച്ചത്. ആമിനയുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മത്സ്യ വ്യാപാരിയാണ്. ഭര്‍ത്താവ് നാട്ടിലില്ലാത്ത സൗകര്യവും ഇവരുടെ ബന്ധത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കി. പിന്നീടാണ് പിരിയുവാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇവര്‍ വീട്ടുകാരെ ഉപേക്ഷിച്ച് നാടു വിടാന്‍ തീരുമാനിച്ചത്.പക്ഷെ ഈ തീരുമാനം അനാഥരാക്കിയത് 3 കുട്ടികളെയാണ്.
ആമിനയുടെ മക്കളായ അഫ്രീന(9) അഫ്രീദ്(8)അഫ്രാന (3) എന്നിവര്‍ ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണതയിലാണ്. മകന്‍ വീട് വിട്ട് പോയതിന്റെ വിഷമത്തേക്കാളേറെ, ഇരട്ടിപ്രായമുള്ള യുവതിയോടൊപ്പം മകന്‍ കഴിയുന്നതിന്റെ അപമാനമാണ് കമലാക്ഷനെയും കുടുംബത്തെയും അലട്ടുന്നത്. മകനെ കണ്ട് പിടിച്ച് തരാമെന്ന പോലീസിന്റെ ഉറപ്പില്‍ കണ്ണും നട്ട് കാത്തിരിക്കുകയാണ് കമലാക്ഷ. ആശ്വാസവാക്കുകളുമായി സുഹൃത്തുക്കളും നാട്ടുകാരും കമലാക്ഷയ്‌ക്കൊപ്പമുണ്ട്.


No comments:
Post a Comment