കരുനാഗപ്പള്ളി: മന്ത്രവാദ ചികില്‍സയ്ക്കിടെ തഴവ വട്ടപറമ്പ് കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസീന (27) മരിച്ച സംഭവത്തില്‍ പ്രതി മന്ത്രവാദി നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി സിറാജുദീനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ജില്ലയ്ക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. സിദ്ധന്റെ ചിത്രങ്ങള്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും എത്തിച്ച് അന്വേഷിക്കുന്നുണ്ട്.
മന്ത്രവാദിയെ സഹായിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുള്ള കുടുംബങ്ങളെയാണ് ഈ ഏജന്റുമാര്‍ ഇരകളാക്കിയിരുന്നത്. മാനസികപ്രശ്‌നങ്ങളും ബാധകളും മാറാരോഗങ്ങളുമൊക്കെ മാറ്റിയെന്ന് ഏജന്റമാര്‍ പ്രചരിപ്പിച്ചു സിറാജുദീനു സിദ്ധന്റെ പരിവേഷവും നല്‍കി. സമൂഹത്തിലെ ചില ഉന്നതരുമായും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നു പൊലീസ് കരുതുന്നു.
പലരും രഹസ്യമായാണു മന്ത്രവാദ ചികില്‍സകള്‍ നടത്തിയിരുന്നത് എന്നതിനാല്‍ ഇയാളുടെ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ മിക്കപ്പോഴും പരാതികളുമായി എത്താറില്ല. മന്ത്രവാദ പ്രയോഗങ്ങള്‍ അര്‍ധരാത്രിയില്‍ നടത്തുന്നതിനാല്‍ പലപ്പോഴും അയല്‍വാസികള്‍ക്കും ഇതിനെക്കുറിച്ച് അറിവു ലഭിക്കില്ല. മന്ത്രവാദത്തോടൊപ്പം ക്രൂരമായ ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണു ഹസീന (27) മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നു മന്ത്രവാദിയുടെ സഹായി തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് ചെറുതോട്ടുവ വീട്ടില്‍ എം. അബ്ദുല്‍ കബീര്‍ (56), ഹസീനയുടെ പിതാവ് വൈ. ഹസന്‍കുഞ്ഞ് (60) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 15 വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിനു ഹസീന ചികിത്സയിലായിരുന്നു. ഹസന്‍കുഞ്ഞിന്റെ സുഹൃത്തും മുന്‍ അറബിക് അധ്യാപകനുമായ അബ്ദുല്‍ കബീറാണു സിറാജുദീനെ വീട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്നത്. ചൂരല്‍ പ്രയോഗത്തിലും മറ്റു ദണ്ഡനങ്ങളിലും ഹസീനയ്ക്കു ബോധക്ഷയമുണ്ടാകാറുണ്ടായിരുന്നു.
ജിന്ന് ശരീരത്തില്‍ നിന്നു പോകുന്നതിന്റെ തെളിവാണു ബോധക്ഷയം എന്ന രീതിയിലായിരുന്നു സിറാജുദീന്‍ വിശ്വസിപ്പിച്ചിരുന്നത്. ഹസീനയുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു സിറാജുദീന്‍ കാല്‍മുട്ട് നട്ടെല്ലില്‍ ഊന്നി നിന്നു തലമുടിക്കു പിടിച്ചുയര്‍ത്തി കുപ്പിയിലേക്ക് ഊതിപ്പിക്കുമായിരുന്നു. ജിന്നിനെ ഊതിക്കളയുക എന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെയാണു ഹസീനയുടെ നട്ടെല്ല് പൊട്ടിയത്. മഹാധമനി മുറിഞ്ഞു രക്തം വാര്‍ന്നു വയറ്റില്‍ നിറഞ്ഞിരുന്നു. മന്ത്രവാദ പീഡനത്തെ തുടര്‍ന്നു ഹസീന ഉണരാതിരുന്നതോടെയാണു മന്ത്രവാദിയും വീട്ടുകാരും കൂടി ആശുപത്രിയില്‍ എത്തിച്ചത്.
ഇവിടെ മരണം സ്ഥിരീകരിച്ചതോടെ സ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം വീട്ടിലെത്തിച്ച് എത്രയും വേഗം കബറടക്കാനായിരുന്നു സിറാജുദീന്റെ നീക്കങ്ങള്‍. ഇതിനുള്ള നിര്‍ദേശം നല്‍കി വീട്ടുകാരുടെ കാറില്‍ തന്നെ ഇവിടെ നിന്നു മുങ്ങുകയായിരുന്നു. ഇതിനിടയിലാണു സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയ്ക്കു രഹസ്യ വിവരം ലഭിച്ചതും അന്വേഷണം നടന്നതും.
2003ല്‍ പാവുമ്പ ഗുരുമന്ദിരം ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. വിവിധ പൊലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു കേസുണ്ട്. അസി. പൊലീസ് കമ്മിഷണര്‍ ദേവമനോഹര്‍, സിഐ കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ രമേശ്, രാജശേഖരന്‍ പിള്ള, എഎസ്‌ഐ ശശികുമാര്‍, എസ്പിഒമാരായ പ്രസന്നകുമാര്‍, ജയകുമാര്‍, എം.എസ്. നാഥ്, മദന്‍, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment