Latest News

അമ്മയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് നിറക്കണ്ണുകളുമായി മക്കള്‍ മുഖ്യമന്ത്രിക്കുമുന്നില്‍

ചെര്‍ക്കള: താങ്ങുതേടി തേങ്ങലോടെ കുരുന്നുകള്‍ മുഖ്യമന്ത്രിക്കുമുന്നിലെത്തി. കഴിഞ്ഞ ഏപ്രില്‍ 30ന് പുത്തിഗെയിലെ വാടക ക്വാര്‍ട്ടേഴ്‌സിന് സമീപം തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ പവിത്രകുമാരി (32)യുടെ മക്കളായ രേണുകയും ദിവ്യശ്രീയുമാണ് അമ്മയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ നിറകണ്ണുകളോടെ എത്തിയത്.

കാസര്‍കോട് അതിഥി മന്ദിരത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് കുട്ടികള്‍ മുഖ്യമന്ത്രിയെ കണ്ടത്. കുട്ടികളെ അദ്ദേഹം സാന്ത്വനിപ്പിച്ചു. അമ്മ മരിച്ചദിവസം സമീപവീട്ടിലെ ഒരാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ പറഞ്ഞു. കാലുകള്‍ നിലത്തു കുത്തിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. അമ്മയുടെ മരണത്തോടെ തളര്‍ന്ന അച്ഛന്‍ ചലനശേഷി നഷ്ടപ്പെട്ട് ചെങ്കള സഹകരണ ആസ്​പത്രിയിലാണെന്നും കുട്ടികള്‍ പറഞ്ഞു. സ്വന്തമായി വീടില്ലാത്തതിനാല്‍ എടനീരിലുള്ള ബന്ധുവിന്റെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിയുന്നതെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു.

പവിത്രകുമാരിയുടെ ബന്ധുവായ കീര്‍ത്തികുമാരിക്കും ഭര്‍ത്താവ് മനോജിനുമൊപ്പമാണ് കുട്ടികള്‍ എത്തിയത്.
കുട്ടികളുടെ പരാതികേട്ട മുഖ്യമന്ത്രി നിവേദനം കാസര്‍കോട് ഡിവൈ.എസ്.പി. ടി.പി.രന്‍ജിത്തിന് കൈമാറി അന്വേഷണത്തിന് നിര്‍ദേശിച്ചു. 

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.