ന്യൂഡല്‍ഹി: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ മലയാളി ജ്വല്ലറി ഉടമയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ എസ്എന്‍ജി ജ്വല്ലറി ഉടമ ചിറയിന്‍കീഴ് സ്വദേശി വി. സുശീലനാണു (50) വ്യാഴാഴ്ച രാത്രി വെടിയേറ്റത്. വൈശാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടോയെന്നു പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ഇരുപതു വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ സ്വര്‍ണക്കട നടത്തുന്ന സുശീലന്‍ വ്യാഴാഴ്ച രാത്രി കടയടച്ചു കാറില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ജിടിബി എന്‍ക്ലേവ് എംഐജി ഫ്‌ളാററിലെ വീടിനു സമീപമെത്തിയപ്പോള്‍, ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വാഹനത്തിനു മുന്നില്‍ വീണതു ശ്രദ്ധയില്‍പ്പെട്ടു.
ഇവരെ സഹായിക്കാനായി പുറത്തിറങ്ങിയ സുശീലനു നേരെ, മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു ബോധരഹിതനാകുന്നതിനു മുന്‍പ് സുശീലന്‍ ഭാര്യ ഗിരിജയെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. ഭാര്യയും മക്കള്‍ സന്ദീപും സച്ചിനുമെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു.

ബാഗോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. വയറ്റില്‍ വെടിയേറ്റ സുശീലനെ ആദ്യം ജിടിബി ആശുപത്രിയിലും പിന്നീട് വൈശാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റവാളികളെ കണ്ടെത്താനായി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment