പുതുക്കാട്: കൊടകരയില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കുടുംബത്തിലെനാലുപേര്‍ ആത്മഹത്യ ചെയ്തു. കൊടകര വാസുപുരത്ത് കുറ്റിപറമ്പില്‍ സുരേഷ് ബാബു (46), ഭാര്യ സജില (38), മകള്‍ ദൃശ്യ (15) മകന്‍ ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്. ആദര്‍ശ് ഒഴികെയുള്ളവരെല്ലാം ബുധനാഴ്ച പുലര്‍ച്ചെയോടെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആദര്‍ശിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരിക്കുകയായിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് സുരേഷ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് സജിലയുടെയും ദൃശ്യയുടെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
നാടിനെ നടുക്കിയ ദുരന്ത വാര്‍ത്ത ബുധനാഴ്ച രാവിലെയാണ് അയല്‍വാസികള്‍ അറിയുന്നത്. സുരേഷ് ബാബുവിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. രാവിലെ ആദര്‍ശിന്റെ ഞരക്കം കേട്ട് ഇവര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടറാണ് സുരേഷ് ബാബു. സാമ്പത്തിക പ്രയാസമാണ് കൂട്ടആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ദൃശ്യ കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുറഞ്ഞ പലിശയ്ക്ക് പലരില്‍ നിന്നും വന്‍തുകകള്‍ വാങ്ങി സജിലയുടെ നേതൃത്വത്തില്‍ പലര്‍ക്കായി പലിശയ്ക്ക് നല്കിയിരുന്നു.
പണം നല്കാനുള്ളവര്‍ തിരിച്ച് കൊടുക്കാതിരുന്നതോടെ പണം കടം വാങ്ങിയവര്‍ പണം തിരികെ ചോദിച്ചെത്തുകയും ചെയ്തു ഇതാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment